തൃശ്ശൂർ : (www.truevisionnews.com) ശക്തമായ മഴയില്‍ പുതുക്കാട് റെയില്‍വേ സ്‌റ്റേഷനു സമീപം വീട് തകര്‍ന്നു. മാടപ്പാട്ട് വല്‍സലയുടെ വീടാണ് തകര്‍ന്നത്.വീടിൻ്റെ മേൽക്കൂരയുടെ ഭാഗമാണ് തകർന്നത്.

ശനിയാഴ്ച രാവിലെ 10 മണിക്കായിരുന്നു സംഭവം. അപകടം നടക്കുമ്പോള്‍ വല്‍സലയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പുതുക്കാട് പഞ്ചായത്തധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
#heavyrain #House #collapses #near #Pudukkad #railway #station #heavy #rain #family #escaped #unhurt
