ടീ ബാഗുകൾ കൊണ്ട് തയ്യാറാക്കിയ ഡ്രസ്സില്‍ തിളങ്ങി ഉർഫി ജാവേദ്

ടീ ബാഗുകൾ കൊണ്ട് തയ്യാറാക്കിയ ഡ്രസ്സില്‍ തിളങ്ങി ഉർഫി ജാവേദ്
Jun 24, 2023 04:34 PM | By Athira V

സ്ത്രത്തിന്‍റെ പേരില്‍ പലപ്പോഴും ട്രോളുകള്‍ നേരിടുന്ന ഹിന്ദി ടെലിവിഷൻ താരം ആണ് ഉർഫി ജാവേദ്. മരത്തിന്റെ പുറംതൊലി കൊണ്ട് തയ്യാറാക്കിയ ടോപ്പ് മുതല്‍ പുല്ലുകൊണ്ടുള്ള വസ്ത്രം വരെ താരം ധരിച്ചിരുന്നു. അത്തരത്തില്‍ ഒരു വസ്ത്രം കാരണം ചായ കുടിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന ഉർഫിയുടെ വീഡിയോ അടുത്തിടെ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

മുൻവശം ബാരിക്കേഡ് പോലെയിരിക്കുന്ന വസ്ത്രമാണ് ഉര്‍ഫി ധരിച്ചിരുന്നത്. മുഖം വരെ ഈ ഷീല്‍ഡ് പോലെയുള്ള വസ്തു മൂലം മറഞ്ഞിരിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ചായ നേരിട്ട് ചുണ്ടിനോട് ചേർക്കാൻ ഉര്‍ഫിക്ക് സാധിക്കുന്നില്ല. ഒടുവില്‍ ഒരുവശത്തേക്ക് മുഖം മാറ്റിയാണ് താരം ചായ കുടിക്കുന്നത്. ചായ വളരെ പ്രാധാന്യമുള്ളതാകുമ്പോൾ' എന്ന കുറിപ്പോടെയാണ് ഉര്‍ഫി വീഡിയോ പങ്കുവച്ചത്.

ഇപ്പോഴിതാ മറ്റൊരു ഫാഷന്‍ പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉര്‍ഫി. ടീ ബാഗുകള്‍ കൊണ്ട് ഡിസൈന്‍ ചെയ്ത ഡ്രസ്സിലാണ് ഇത്തവണ ഉര്‍ഫി പ്രത്യക്ഷപ്പെട്ടത്. ടീ ബാഗ് കൊണ്ട് തയ്യാറാക്കിയ ചായ കുടിക്കുന്ന ഉര്‍ഫിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ടീ ബാഗ് കണ്ടപ്പോഴാണ് ഇത്തരമൊരു ഐഡിയ മനസില്‍ വന്നത്. ഉടനെ ടീ ബാഗുകള്‍ കൊണ്ട് ഡിസൈന്‍ ചെയ്ത ഡ്രസ്സില്‍ എത്തുകയാണ് ഉര്‍ഫി.

പിന്നീട് കയ്യില്‍ പിടിച്ചിരിക്കുന്ന ഈ വസ്ത്രത്തില്‍ വെള്ളം ഒഴിക്കുന്നതും അപ്പോള്‍ അത് ടീ ബാഗുകളാണെന്ന് വ്യക്തമാകുന്നതും വീഡിയോയിലുണ്ട്. ഉര്‍ഫി തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. പലരും ഉര്‍ഫിയുടെ പരീക്ഷണത്തിന് കയ്യടിച്ചപ്പോള്‍ ചിലര്‍ ട്രോളുകളുമായി രംഗത്തെത്തുകയും ചെയ്തു.

Urfi Javed resplendent in a dress made of tea bags

Next TV

Related Stories
#fashion | കാന്‍ ഫെസ്റ്റില്‍ അതിമനോഹരിയായി ഉർവശി റൗട്ടേല; ചിത്രങ്ങള്‍ വൈറല്‍

May 15, 2024 10:08 PM

#fashion | കാന്‍ ഫെസ്റ്റില്‍ അതിമനോഹരിയായി ഉർവശി റൗട്ടേല; ചിത്രങ്ങള്‍ വൈറല്‍

ഈ വര്‍ഷത്തെ കാന്‍ ഫെസ്റ്റില്‍ ആദ്യമായി ഉർവശി റൗട്ടേല മനോഹരമായ ഒരു ഗൗണിൽ തികച്ചും സ്റ്റൈലിഷ് ലുക്കിലാണ്...

Read More >>
#fashion | സാരിയില്‍ നാടന്‍ സുന്ദരിയായി അദിതി രവി; സഞ്ചിയും തൂക്കി എങ്ങോട്ടാണെന്ന് അനുശ്രീ

May 7, 2024 01:22 PM

#fashion | സാരിയില്‍ നാടന്‍ സുന്ദരിയായി അദിതി രവി; സഞ്ചിയും തൂക്കി എങ്ങോട്ടാണെന്ന് അനുശ്രീ

ചെറിയ ഗോള്‍ഡന്‍ പ്രിന്റുള്ള ബോര്‍ഡറാണ് ഈ സാരിയുടെ പ്രത്യേകത. ബ്ലൗസിന്റെ സ്ലീവും ഇതേ ഡിസൈനില്‍ ബോര്‍ഡര്‍...

Read More >>
#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

May 4, 2024 12:12 PM

#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

പിന്നിലേക്ക് പിന്നിയിട്ട മുടിയില്‍ നിറയെ മുല്ലപ്പൂ വെച്ചിരുന്നു. ഈ ലുക്കില്‍ മീനാക്ഷി കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ...

Read More >>
#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

Apr 27, 2024 11:40 AM

#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

സാമന്തയുടെ പുതിയ രൂപമാറ്റം നടത്തിയ ഗൗണിനു പുറകിലും...

Read More >>
#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

Apr 23, 2024 03:40 PM

#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

സത്യഭാമ എന്ന ചിത്രമാണ് കാജലിന്‍റെതായി എത്താനുള്ളത്. തെലുങ്ക് ചിത്രമാണ്...

Read More >>
#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

Apr 20, 2024 07:13 PM

#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

രണ്ടുമാസം മുൻപ് കാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ചിത്രം സുരഭി സമൂഹമാധ്യമത്തിലൂടെ...

Read More >>
Top Stories