പാ​നൂ​രി​ൽ തെ​രു​വു​നാ​യ് ആ​ക്ര​മ​ണം രൂക്ഷം; അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​മാ​യി ന​ഗ​ര​സ​ഭ

പാ​നൂ​രി​ൽ തെ​രു​വു​നാ​യ് ആ​ക്ര​മ​ണം രൂക്ഷം; അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​മാ​യി ന​ഗ​ര​സ​ഭ
Jun 10, 2023 11:50 AM | By Nourin Minara KM

പാ​നൂ​ർ: (www.truevisionnews.com)പാ​നൂ​രി​ൽ തെ​രു​വു​നാ​യ് ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യി. സ്കൂ​ൾ പ​ഠ​ന​ത്തെ പോ​ലും ബാ​ധി​ക്കു​ന്ന രീ​തി​യി​ൽ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​മാ​യി ന​ഗ​ര​സ​ഭ രം​ഗ​ത്തെ​ത്തി. ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് നാ​യ​ക്ക് ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

ജ​ന​വാ​സം ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ വെ​ച്ച് മാ​ത്രം ഭ​ക്ഷ​ണം കൊ​ടു​ക്കും. ന​ഗ​ര​ത്തി​ലെ മു​ഴു​വ​ൻ തെ​രു​വ് നാ​യ് ക്ക​ൾക്കും വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ക്കും. ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ തെ​രു​വു നാ​യ് ക്കൾ​ക്ക് വ​ന്ധ്യ ക​ര​ണം ന​ട​ത്തും. ന​ഗ​ര പ​രി​സ​ര​ത്ത് നാ​യ ശ​ല്യം അ​ധി​ക​രി​ച്ച​തി​നാ​ലാ​ണ് ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്, 39, 40, വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രുടെയും ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, ന​ഗ​ര​സ​ഭ​യി​ലെ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി. ​നാ​സ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന​ത്.

വൈ​സ് ചെ​യ​ർ​മാ​ൻ പ്രീ​ത അ​ശോ​ക്. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചാ​ർ​ജ് ചെ​യ​ർ​മാ​ൻ എ​ൻ.​എ. ക​രീം, കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​കെ. സു​ധീ​ർ കു​മാ​ർ, പി.​കെ. പ്ര​വീ​ൺ, പെ​രി​ക്കാ​ലി ഉ​സ്മാ​ൻ, ഹാ​ജി​റ ഖാ​ദ​ർ, സ​വി​ത്രി, ഹെ​ൽ​ത്ത് സൂ​പർ​വൈ​സ​ർ ബാ​ബു, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മൊ​യ്തു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​തേസ​മ​യം ക​ഴി​ഞ്ഞ ദി​വ​സം പ​ന്ന്യ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ച​മ്പാ​ട് വെ​സ്റ്റ് യു.​പി സ്കൂ​ൾ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് റ​ഫാ​ൻ റ​ഹീ​സ് തെ​രു​വുനാ​യു​ടെ ക​ടി​യേ​റ്റു ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സ്കൂ​ൾ വി​ട്ടു വീ​ട്ടി​ലേ​ക്കു പോ​കു​ന്ന വ​ഴി​യി​ൽ ച​മ്പാ​ട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്താ​ണ് നാ​യ് ആ​ക്ര​മി​ച്ച​ത്. വ​ല​തു കൈ​ക്കും കാ​ലി​നും ആ​ഴ​ത്തി​ൽ ക​ടി​യേ​റ്റു. വ​ല​തു കൈ​യി​ലെ മാം​സം ക​ടി​ച്ചുപ​റി​ച്ച നി​ല​യി​ലാ​ണ്. പാ​നൂ​ർ അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ കു​നി​യി​ൽ ന​സീ​റി​ന്റെ​യും മു​ർ​ഷി​ദ​യു​ടെ​യും ഒ​ന്ന​ര വ​യ​സ്സ് പ്രാ​യ​മു​ള്ള മ​ക​ൻ ഐ​സി​ൻ ന​സീ​റി​നെ ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് തെ​രു​വുനാ​യ് ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

വീ​ട്ടി​ൽ നി​ന്ന് മു​റ്റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് നായ് ആ​ക്ര​മി​ച്ച​ത്. മു​ഖ​ത്ത് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി ക​ണ്ണൂ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ണ്ണ്, മൂ​ക്ക്, ചെ​വി എ​ന്നി​വ​ക്കെല്ലാം പ​രി​ക്കേ​റ്റു. പ​ല്ലു​ക​ളും ന​ഷ്ട​മാ​യി. പാ​നൂ​ർ ന​ഗ​ര​ത്തി​ൽ നൂ​റി​ലേ​റെ നാ​യ്ക്ക​ൾ രാ​വും പ​ക​ലു​മി​ല്ലാ​തെ സ്വൈര വി​ഹാ​രം ന​ട​ത്തു​ക​യാ​ണ്. സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു​ള​ളി​ൽ രാ​ത്രി ആ​ളു​ക​ൾ​ക്ക് പ്ര​വേ​ശി​ക്കാ​ൻ പ​റ്റാ​ത്ത രീ​തി​യി​ൽ നാ​യ്ക്കൂട്ട​ങ്ങ​ളു​ണ്ട്.

കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്ക​യ​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ മ​ടി​ക്കു​ന്ന​താ​യി അ​ധ്യാ​പ​ക​രും പ​റ​യു​ന്നു. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പേ ന​ഗ​ര​സ​ഭ​യും വെ​റ്ററി​ന​റി അ​സോ​സി​യേ​ഷ​നും ചേ​ർ​ന്ന് ‘ന​മ്മു​ടെ നാ​ട് ന​മ്മു​ടെ നാ​യ്’ എ​ന്ന പ​ദ്ധ​തി തു​ട​ങ്ങി​യി​രു​ന്നു. ശാ​സ്ത്രീ​യ​മാ​യി തെ​രു​വു​നാ​യ്ക്ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. തു​ട​ർ​ച്ച ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ദ്ധ​തി പ​രാ​ജ​യ​പ്പെ​ട്ട നി​ല​യി​ലാ​ണ്.

Theruvunai attack is fierce in Panur; City council with urgent intervention

Next TV

Related Stories
#arrest |നാല് പവൻ തൂക്കം വരുന്ന വളകളുമായി ബാങ്കിലെത്തി, സംശയം തോന്നി പരിശോധിച്ചപ്പോൾ എല്ലാം വ്യാജം; അറസ്റ്റ്

Apr 26, 2024 06:15 AM

#arrest |നാല് പവൻ തൂക്കം വരുന്ന വളകളുമായി ബാങ്കിലെത്തി, സംശയം തോന്നി പരിശോധിച്ചപ്പോൾ എല്ലാം വ്യാജം; അറസ്റ്റ്

സ്വര്‍ണവളകളാണെന്ന് പറഞ്ഞ് വായ്പക്കായി ജീവനക്കാര്‍ക്ക് നല്‍കുകയായിരുന്നു....

Read More >>
#LokSabhaElections2024 |കേരളം ഇന്ന് വിധിയെഴുതും; രാജ്യത്തെ 88 ലോക്സഭാ മണ്ഡലങ്ങളിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പ്

Apr 26, 2024 06:00 AM

#LokSabhaElections2024 |കേരളം ഇന്ന് വിധിയെഴുതും; രാജ്യത്തെ 88 ലോക്സഭാ മണ്ഡലങ്ങളിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പ്

പ്രശ്നബാധിതബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്....

Read More >>
#kitseized |ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

Apr 25, 2024 10:54 PM

#kitseized |ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

കാവിമുണ്ടുകളും നൈറ്റികളും ഉള്‍പ്പടെ എട്ട് ബണ്ടിലുകളാണ് കണ്ടെത്തിയത്....

Read More >>
 #MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ

Apr 25, 2024 10:18 PM

#MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ

ഗുരുവായൂർ ദർശനത്തിനു ശേഷം വ്യാഴാഴ്ച രാവിലെ ഏഴ്‌ മണിയോടെ തിരിച്ചെത്തിയ അദ്ദേഹം മണ്ഡലത്തിലെ പ്രധാനയിടങ്ങളിൽ വോട്ടർമാരെ ഒരുതവണ കൂടിനേരിൽ കാണാൻ ആണ്...

Read More >>
Top Stories