മയക്കുമരുന്നിന് അടിമയായ പിതാവ് എട്ട് വയസുകാരിയായ മകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മകൾ ചോക്ലേറ്റും കളിപ്പാട്ടങ്ങളും ആവശ്യപ്പെട്ടതിനെ തുടർന്നാണ് കൊലപാതകം. കേസിൽ 37 കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മധ്യപ്രദേശിലെ ഇൻഡോറിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം. പ്രതി രാകേഷ് മകളെ നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന് സമീപം എത്തിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
താൻ ദരിദ്രനാണെന്നും, മകൾ ദിവസവും ചോക്ലേറ്റുകളും കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും ആവശ്യപ്പെട്ട് തന്നെ ബുദ്ധിമുട്ടിക്കാറുണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഈ പ്രശ്‌നത്തിൽ നിന്ന് രക്ഷപ്പെടാനാണ് മകളെ കൊലപ്പെടുത്തിയതെന്ന് പ്രതിയുടെ മൊഴി ഉദ്ധരിച്ച് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജേഷ് കുമാർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
കൂലിപ്പണിക്കാരനായ പ്രതി രാകേഷ് മയക്കുമരുന്നിന് അടിമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് വർഷം മുമ്പ് കുട്ടിയുടെ അമ്മ ഇവരെ ഉപേക്ഷിച്ചു പോയി. പ്രതിയുടെ അമ്മ നഗരത്തിലെ ഒരു ക്ഷേത്രത്തിന് സമീപം ഭിക്ഷാടനം നടത്തുകയാണ്.
A drug-addicted father killed his eight-year-old daughter by hitting her on the head
