പുനെ : (www.truevisionnews.com) ചെന്നൈ സൂപ്പർ കിങ്സിന്റെ ഐപിഎൽ കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ച യുവതാരം ഋതുരാജ് ഗെയ്ക്‌വാദ് വിവാഹിതനായി.

ക്രിക്കറ്റ് താരം കൂടിയായ ഉത്കർഷ പവാറാണ് വധു. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു. മഹാരാഷ്ട്ര വനിതാ ക്രിക്കറ്റ് ടീമിൽ അംഗമാണ് ഉത്കർഷ.
മഹാരാഷ്ട്രയിലെ മഹാബലേശ്വറിൽ വച്ചായിരുന്നു വിവാഹം. വിവാഹത്തിനു പിന്നാലെ ഋതുരാജ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചു.
ചെന്നൈ സൂപ്പർ കിങ്സിൽ ഋതുരാജിന്റെ സഹതാരങ്ങളായ ശിവം ദുബെ, പ്രശാന്ത് സോളങ്കി തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുക്കാനെത്തി.
രാജസ്ഥാൻ റോയൽസ് താരം ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ തുടങ്ങിയവർ ഋതുരാജിനും ഉത്കർഷയ്ക്കും ആശംസകൾ നേർന്നു
Cricketer Rituraj Gaekwad got married
