ധോണിയുടെ ചെന്നൈയോട് തോൽക്കേണ്ടി വന്ന നിമിഷം- ഹാർദിക് പാണ്ഡ്യയുടെ പ്രതികരണം പുറത്ത്

ധോണിയുടെ ചെന്നൈയോട് തോൽക്കേണ്ടി വന്ന നിമിഷം- ഹാർദിക് പാണ്ഡ്യയുടെ പ്രതികരണം പുറത്ത്
May 30, 2023 10:16 AM | By Vyshnavy Rajan

അഹമ്മദാബാദ് : (www.truevisionnews.com) ഗുജറാത്ത് ടൈറ്റൻസിന് കിരീടം നിലനിർത്താനായില്ലെങ്കിലും സീസണിലുടനീളം മികച്ച രീതിയിൽ കളിച്ചിട്ടുണ്ടെന്നും തോൽക്കേണ്ടി വന്നത് ഏറെ ഇഷ്ടപ്പെടുന്ന ധോണിയോടായതിൽ വിഷമമില്ലെന്നും ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യ പറഞ്ഞു.

"വിധി ഇത് അവനുവേണ്ടി(ധോണി) എഴുതിയതാണ്, എനിക്ക് തോൽക്കേണ്ടിവന്നാൽ, അവനോട് തോറ്റതിൽ എനിക്ക് വിഷമമില്ല, നല്ല ആളുകൾക്ക് നല്ലത് സംഭവിക്കുമെന്ന് ഞാൻ കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. ഞാൻ കണ്ട ഏറ്റവും നല്ല ആളുകളിൽ ഒരാളാണ് ധോണി. ദൈവം എന്നോട് ദയ കാണിച്ചു, പക്ഷേ ദൈവം ഇന്ന് അവന് കുറച്ചുകൂടി നൽകിയെന്ന് ഞാൻ കരുതുന്നു." പാണ്ഡ്യ പറഞ്ഞു.

47 പന്തിൽ 96 റൺസെടുത്ത 21 കാരനായ സായ് സുദർശന്റെ മികവിൽ ഗുജറാത്ത് ടൈറ്റൻസ് 214 റൺസെടുത്തു. എന്നാൽ മഴയും പിന്നീട് നനഞ്ഞ അന്തരീക്ഷവും 15 ഓവറിൽ 171 റൺസായി ചുരുക്കിയതും ചെന്നൈയുടെ ടാസ്‌ക് കുറച്ചു.

മഴ തന്റെ ടീമിന്റെ സാധ്യതകളെ തടസ്സപ്പെടുത്തിയോ എന്ന ചോദ്യത്തിന് "ഞാൻ ഒഴികഴിവ് പറയുന്നവരിൽ ഒരാളല്ല. ചെന്നൈ ഞങ്ങളെക്കാൾ മികച്ച രീതിയിൽ കളിച്ചു. അവരുടെ ദിവസമായിരുന്നു. ഞങ്ങളും നല്ലരീതിയിൽ ബാറ്റ് ചെയ്തു. സായിയെയും പ്രത്യേകം എടുത്ത പറയേണ്ടതാണ്. അവന്റെത് ഗംഭീര ഇന്നിങ്സായിരുന്നു."- ഹാർദിക് പറഞ്ഞു

കിരീടം നിലനിർത്താനായില്ലെങ്കിലും സീസണിലുടനീളം നിരവധി പോസിറ്റീവുകൾ ഉണ്ടായിരുന്നു. 890 റൺസുമായി ശുഭ്മാൻ ഗിൽ ടൂർണമെൻറിന്റെ താരമായി. മുഹമ്മദ് ഷമിയാണ് ഈ വർഷം ഏറ്റവും കൂടുതൽ വിക്കറ്റ് (28) വീഴ്ത്തിയ ബൗളർ, മോഹിത് ശർമ, റാഷിദ് ഖാൻ എന്നിവർ 27 വീതം വിക്കറ്റ് വീഴ്ത്തി തൊട്ടുപിറകിൽ നിൽക്കുന്നുവെന്നും ഹാർദിക് പറഞ്ഞു.

The moment Dhoni had to lose to Chennai - Hardik Pandya's reaction is out

Next TV

Related Stories
കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

May 9, 2025 11:21 PM

കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ...

Read More >>
‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

May 5, 2025 08:36 PM

‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി....

Read More >>
കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

May 5, 2025 01:09 PM

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ്...

Read More >>
Top Stories