കണ്ണുകള്‍ കള്ളം പറയുകയാണോ; ഇന്‍റര്‍നാഷണല്‍ മോഡലായ എല്‍സ ഹോസ്കിന്‍റെ ഔട്ട്ഫിറ്റ് റെഡ് കാര്‍പെറ്റിൽ വൈറലാവുന്നു

കണ്ണുകള്‍ കള്ളം പറയുകയാണോ; ഇന്‍റര്‍നാഷണല്‍ മോഡലായ എല്‍സ ഹോസ്കിന്‍റെ ഔട്ട്ഫിറ്റ് റെഡ് കാര്‍പെറ്റിൽ വൈറലാവുന്നു
May 29, 2023 03:56 PM | By Athira V

ലോകത്തിലെ തന്നെ ഏറ്റവും വലിയ സിനിമാമേളയായ കാൻസ് ഫെസ്റ്റ്, ഇപ്പോള്‍ ഫാഷൻ തല്‍പരരായ സെലിബ്രിറ്റികളുടെയും ഒരു 'ഡെസ്റ്റിനേഷൻ പോയന്‍റ്' ആണ്. വിവിധ രാജ്യങ്ങളില്‍ നിന്ന് വിവിധ മേഖലകളിലായി കഴിവ് തെളിയിച്ച പ്രതിഭകള്‍ കാൻസിലെ റെഡ് കാര്‍പെറ്റിലെത്തുമ്പോള്‍ അവരുടെ ഫാഷൻ സെൻസ് ആണ് കാണികളെ ആദ്യമാകര്‍ഷിക്കുന്നത്.

ഇക്കുറി കാൻസ് ഫെസ്റ്റിന് ഇന്ത്യയില്‍ നിന്നും ഐശ്വര്യ റായ്, ഉര്‍വശി റൗട്ടാല, മൗനി റോയ്, അദിതി റാവു ഹൈദരി, സണ്ണി ലിയോണ്‍, മൃണാള്‍ താക്കൂര്‍, മാനുഷി ഛില്ലാര്‍, സാറ അലി ഖാൻ എന്നീ താരങ്ങള്‍ കാൻസ് റെഡ് കാര്‍പെറ്റില്‍ എത്തിയിരുന്നു. ഇവരുടെയെല്ലാം ലുക്കും, വേഷവുമെല്ലാം വലിയ രീതിയില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഇന്‍റര്‍നാഷണല്‍ മോഡലായ എല്‍സ ഹോസ്കിന്‍റെ റെഡ് കാര്‍പെറ്റ് ഔട്ട്ഫിറ്റാണ് വ്യാപകമായ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കണ്ണുകള്‍ കള്ളം പറയുകയാണോ എന്ന അടിക്കുറിപ്പോടെ നിരവധി പേര്‍ എല്‍സ ഹോസ്കിന്‍റെ റെഡ് കാര്‍പെറ്റ് ഫോട്ടോകള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.

'ഒപ്റ്റിക്കല്‍ ഇല്യൂഷൻ' ഗൗണ്‍ എന്നാണ് എല്‍സ ഹോസ്ക് അണിഞ്ഞ ഗൗണ്‍ വിശേഷിപ്പിക്കപ്പെടുന്നത് തന്നെ. അതായത് ഇല്ലാത്ത ഒന്ന്, അല്ലെങ്കില്‍ ഉള്ളത് തന്നെ മറ്റൊന്നായി നമുക്ക് തോന്നുന്ന സാഹചര്യം എന്ന് ലളിതമായി പറയാം. ഒരു ഗൗണിന് മുകളില്‍ മറ്റൊന്ന് എന്ന രീതിയില്‍ ഡിസൈൻ ചെയ്ത ഗൗണാണിത്.

ഒറ്റനോട്ടത്തില്‍ പക്ഷേ ഗൗണ്‍ പാതി അഴിഞ്ഞുവീണ് കിടക്കുന്നതായാണ് തോന്നുക. വ്യത്യസ്തമായ ഔട്ട്‍ഫിറ്റിലുള്ള തന്‍റെ ചിത്രങ്ങള്‍ എല്‍സ ഹോസ്ക് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പ്രമുഖ ഫാഷൻ കമ്പനിയായ 'വിക്ടര്‍ & റോള്‍ഫ്' ആണ് ഈ ഗൗണിന്‍റെ ഡിസൈനേഴ്സ്.

Do the eyes lie; International model Elsa Hoskin's outfit goes viral on the red carpet

Next TV

Related Stories
 പിറന്നാള്‍ ആഘോഷമാക്കി; ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ മകള്‍

May 4, 2025 10:38 PM

പിറന്നാള്‍ ആഘോഷമാക്കി; ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ മകള്‍

ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ...

Read More >>
'മോഡേണ്‍ ഔട്ട്ഫിറ്റില്‍ മാത്രമല്ല സാരിയിലും 'ക്യൂട്ട് ഗേളാ'ണ്; പുതിയ പോസ്റ്റുമായി അനന്യ

Apr 28, 2025 11:15 AM

'മോഡേണ്‍ ഔട്ട്ഫിറ്റില്‍ മാത്രമല്ല സാരിയിലും 'ക്യൂട്ട് ഗേളാ'ണ്; പുതിയ പോസ്റ്റുമായി അനന്യ

സാരിയും സല്‍വാറും അണിഞ്ഞ് ട്രഡീഷണല്‍ ലുക്കിലാണ് താരം പ്രൊമോഷനുകള്‍ക്ക്...

Read More >>
മനോഹരമായ ചിത്രങ്ങൾ പോലെ സാരിയിൽ അതി സുന്ദരിയായി നിമിഷ

Apr 25, 2025 05:13 PM

മനോഹരമായ ചിത്രങ്ങൾ പോലെ സാരിയിൽ അതി സുന്ദരിയായി നിമിഷ

ഗോള്‍ഡന്‍ പ്രിന്റുകള്‍ വരുന്ന മെറൂണ്‍ സാരിക്കൊപ്പം അതേ നിറത്തിലുള്ള ബ്ലൗസാണ്...

Read More >>
Top Stories










Entertainment News