അഹമ്മദാബാദ് : ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും നേര്‍ക്കുനേര്‍ വരാനിരിക്കെ ആരാധകരെ നിരാശരാക്കി മഴയെത്തിയിരുന്നു. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ 7.30നാണ് മത്സരം ആരംഭിക്കേണ്ടത്.

എന്നാല്‍ കനത്ത ഇടിയും മഴയും കാരണം ടോസിടാന്‍ പോലും സാധിച്ചിട്ടില്ല. ഫൈനലിനായി നേരത്തെ തന്നെ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിച്ച് തുടങ്ങിയിരുന്നു. ഇന്ന് വൈകിട്ട് അഹമ്മദാബാദില്‍ മഴയും കാറ്റും ഇടിയുമുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നു.
ഫൈനല്‍ മഴ കൊണ്ടുപോയാല്‍ എന്ത് ചെയ്യുമെന്നാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്. എന്നാല്‍ ആരാധകര്‍ നിരാശരാവേണ്ടതില്ല. കഴിഞ്ഞ സീസണിലെ പോലെ ഇത്തവണ റിസര്‍വ് ഡേ ഉണ്ട്. ഇന്ന് മത്സരം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ നാളെ കളിക്കും.
9.35 ശേഷം മത്സരം തുടങ്ങാണെങ്കില്‍ മാത്രമെ ഓവര്‍ വെട്ടിചുരുക്കൂ. കട്ട് ഓഫ് ടൈമായ രാത്രി 12.26നെങ്കിലും അഞ്ചോവര്‍ മത്സരം സാധ്യമാവുമോ എന്ന് അമ്പയര്‍മാര്‍ പരിശോധിക്കും. ഇതും സാധ്യമല്ലെങ്കില്‍ സൂപ്പര്‍ ഓവറെങ്കിലും സാധ്യമാവുമോ എന്ന് പരിശോധിക്കും.
നേരത്തെയും റിസര്‍വ് ഡേ ഉണ്ടാവുമെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് റിസര്‍വ് ഡേ ഇല്ലെന്നുള്ള വാര്‍ത്തുകളും പുറത്തുവന്നു. എന്നാലിപ്പോള്‍ ഔദ്യോഗിക തീരുമാനെത്തിയിരിക്കുകയാണ്.
Rain leaves fans disappointed in IPL; Is there a reserve day for Kalashapor...? Answer..