ലൈസൻസ് ഇല്ല; മലപ്പുറത്ത് സർവീസ് നടത്തിയ ബോട്ട് പിടിച്ചെടുത്തു

ലൈസൻസ് ഇല്ല; മലപ്പുറത്ത് സർവീസ് നടത്തിയ ബോട്ട് പിടിച്ചെടുത്തു
May 28, 2023 05:09 PM | By Vyshnavy Rajan

മലപ്പുറം : (www.truevisionnews.com) മലപ്പുറം ചാലിയാറിൽ മുറിഞ്ഞ മാടിൽ ലൈസൻസ് ഇല്ലാത്തവർ സർവീസ് നടത്തിയ ബോട്ട് പോർട്ട് ഉദ്യോഗസ്ഥരും അരീക്കോട് പൊലീസും പിടിച്ചെടുത്തു.

മറു കരയിൽ ആളെ ഇറക്കി തിരിച്ചു വന്ന റിവർ ലാൻഡ് എന്ന ബോട്ട് ഓടിച്ച ഡ്രൈവർക്ക് ലൈസൻസും മറ്റ് മൂന്ന് പേർക്ക് രേഖകളോ ഇല്ലായിരുന്നു. താനൂർ ബോട്ടപകടത്തെത്തുടർന്ന് ഇവിടുത്തെ സർവീസുകൾ നിർത്തിവെച്ചിരുന്നു. പിന്നീട് സർവീസ് തുടരുകയായിരുന്നു. റിവർ ലാൻഡ് എന്ന ബോട്ടിനു സ്റ്റോപ്പ്‌ മെമ്മോ നൽകിയിട്ടുണ്ട്.

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം മുന്നറിയിപ്പുകളും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് സ്ത്രീകളും കുട്ടികളുമായി കടലിൽ ഉല്ലാസ യാത്ര നടത്തിയ മത്സ്യബന്ധന വള്ളത്തിന്‍റെ ഉടമയ്ക്കെതിരെ നടപടിയെടുത്തിരുന്നു.

വള്ളം ഉടമയ്ക്ക് ഫിഷറീസ് അധികൃതർ 25,000 രൂപ പിഴയിട്ടു. ഇക്കഴിഞ്ഞ 23ന് വിഴിഞ്ഞം നോമാൻസ് ലാൻഡിൽ നിന്ന് ഉല്ലാസ സവാരിക്കിറങ്ങിയ വള്ളത്തിന്റെ ഉടമ വിഴിഞ്ഞം സ്വദേശി യൂജിനാണ് പിഴയിട്ടത്.

പത്ത് വയസിൽ താഴെ പ്രായമുള്ള മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും നാല് പുരുഷൻമാരുമടങ്ങിയ സംഘവുമായാണ് ഉല്ലാസ യാത്ര നടത്തിയത്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളില്ലാതെ ശക്തമായ തിരയടിയിൽ ആടിയുലഞ്ഞ് അപകടകരമായ രീതിയിൽ നീങ്ങുന്ന മത്സ്യബന്ധന ബോട്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

വിഴിഞ്ഞം തീരദേശ പൊലീസിന്‍റെ പട്രോളിംഗ് സംഘം ബോട്ട് തടയുകയും വിഴിഞ്ഞം സ്വദേശി ജോയി, കടയ്ക്കുളം സ്വദേശി ടോണി എന്നിവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. തുടർ നടപടിക്കായി ഫിഷറീസ് വകുപ്പിന് കീഴിലെ മറൈൻ എൻഫോഴ്സ്മെന്‍റിലേക്ക് വള്ളം കൈമാറുകയും ചെയ്തു.

no license; The boat that operated in Malappuram was seized

Next TV

Related Stories
 ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

May 12, 2025 10:23 AM

ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ...

Read More >>
Top Stories