'ശവപ്പെട്ടിയുടെ ആകൃതിയാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന്'; ആർജെഡിയുടെ ട്വീറ്റ് വിവാദത്തിൽ

'ശവപ്പെട്ടിയുടെ ആകൃതിയാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന്';  ആർജെഡിയുടെ ട്വീറ്റ് വിവാദത്തിൽ
May 28, 2023 12:24 PM | By Vyshnavy Rajan

ന്യൂഡൽഹി : പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തെ പരിഹസിച്ച് ആര്‍ജെഡി ട്വിറ്ററില്‍ പങ്കുവച്ച ചിത്രം വിവാദമാകുന്നു. പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രത്തിനൊപ്പം ശവപ്പെട്ടിയുടെ ചിത്രം ഉള്‍പ്പെടുത്തിയാണ് ആര്‍ജെഡിയുടെ വിവാദ ട്വീറ്റ്.

യേ ക്യാ ഹൈ എന്ന ഹിന്ദി പരിഹാസത്തിനൊപ്പമാണ് ആര്‍ജെഡിയുടെ വിവാദ ട്വീറ്റ്. ട്വീറ്റ് പുറത്തെത്തിയതിന് പിന്നാലെ കടുത്ത ആര്‍ജെഡിക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.

ആര്‍ജെഡിയുടെ ഇപ്പോഴത്തെ നിലവാരം എന്താണെന്ന് മനസിലാക്കാന്‍ സഹായിക്കുന്നതാണ് ട്വീറ്റെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനേവാല ട്വീറ്റ് ചെയ്തു. ആര്‍ജെഡിയുടെ പ്രതികരണം വളരെ മോശമായിപ്പോയി. ഇത് ആര്‍ജെഡിയുടെ രാഷ്ട്രീയത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ജനാധിപത്യം കുഴിച്ചുമൂടപ്പെടുകയാണെന്നതിനെ പ്രതീകാത്മകമായി ചിത്രീകരിക്കുന്നതാണ് ആര്‍ജെഡിയുടെ ട്വീറ്റെന്ന് ആര്‍ജെഡി നേതാവ് ശക്തി സിംഗ് യാദവ് വിശദീകരിച്ചു.

ഞങ്ങളുടെ ട്വീറ്റിലെ ശവപ്പെട്ടി കുഴിച്ചുമൂടപ്പെട്ട ജനാധിപത്യത്തെയാണ് സൂചിപ്പിക്കുന്നത്. രാജ്യം ജനാധിപത്യത്തെ കുഴിച്ചുമൂടാന്‍ അനുവദിക്കില്ലെന്നാണ് ഞങ്ങള്‍ സൂചിപ്പിക്കുന്നത്. പാര്‍ലമെന്റ് എന്നത് ജനാധിപത്യത്തിന്റെ ക്ഷേത്രമാണ്. അത് ചര്‍ച്ചകള്‍ക്കുള്ള സ്ഥലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'Coffin shaped new parliament building'; RJD's tweet in controversy

Next TV

Related Stories
സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

May 5, 2025 07:25 PM

സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

മുരളീധരൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിൽ അത്ഭുതമില്ലെന്ന് മന്ത്രി വി...

Read More >>
'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

May 5, 2025 02:41 PM

'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത്...

Read More >>
Top Stories










Entertainment News