ഋഷി സുനക്കിന്റെ വസതിയ്ക്ക് സമീപം ഗേറ്റിൽ കാർ ഇടിച്ചു; ഒരാൾ അറസ്റ്റിൽ

ഋഷി സുനക്കിന്റെ വസതിയ്ക്ക് സമീപം ഗേറ്റിൽ കാർ ഇടിച്ചു; ഒരാൾ അറസ്റ്റിൽ
May 26, 2023 11:35 AM | By Vyshnavy Rajan

ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഓഫിസും വസതിയും സ്ഥിതിചെയ്യുന്ന ഡൗണിങ് സ്ട്രീറ്റിന്റെ മുൻ ഗേറ്റിൽ കാർ ഇടിച്ചു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായും അന്വേഷണം തുടരുകയാണെന്നും ലണ്ടൻ പൊലീസ് അറിയിച്ചു.

വെള്ളനിറമുള്ള കാർ ഗേറ്റിന് പുറത്ത് ഇടിക്കുന്നത് വിഡിയോ ദൃശ്യങ്ങളിൽ കാണാം. അതേസമയം, കാർ മനഃപൂർവം ഗേറ്റിൽ ഇടിപ്പിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ ദിവസം അമേരിക്കയിൽ വൈറ്റ് ഹൗസി​െന്റ സുരക്ഷാമതിലിൽ ട്രക്ക് ഇടിച്ചുകയറ്റിയ ഇന്ത്യൻ വംശജനെ അറസ്റ്റ് ചെയ്തിരുന്നു. മിസോറി ചെസ്റ്റർഫീൽഡിൽ താമസിക്കുന്ന സായ് വർഷിത് കാണ്ടുല(19)യാണ് യു.എസ് പാർക്ക് പൊലീസിന്റെ പിടിയിലായത്.

ഇയാളുടെ വണ്ടിയിൽനിന്ന് സ്വസ്തിക ചിഹ്നം പതിച്ച പതാക കണ്ടെടുത്തിരുന്നു. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് ലഫായെറ്റ് സ്‌ക്വയറിന്റെ വടക്ക് വശത്തുള്ള സുരക്ഷാ ബാരിക്കേഡിൽ ട്രക്ക് ഇടിച്ചത്.

വാഹനം മനപൂർവം ഇടിച്ചുകയറ്റിയതാണെന്നും സംഭവത്തിൽ ആർക്കും പരിക്കല്ലെന്നും യുഎസ് സീക്രട്ട് സര്‍വിസ് വക്താവ് ആന്റണി ഗുഗ്ലിയൽമി പറഞ്ഞു. വൈറ്റ് ഹൗസ് ഗേറ്റിൽ നിന്ന് അൽപം അകലെയായിരുന്നു അപകടം.

സംഭവത്തെ തുടർന്ന് റോഡും നടപ്പാതയും അടക്കുകയും സമീപത്തുള്ള ഹേ-ആഡംസ് ഹോട്ടൽ ഒഴിപ്പിക്കുകയും ചെയ്തു.

അപകടകരമായ ആയുധം ഉപയോഗിച്ചുള്ള ആക്രമണം, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കുടുംബത്തെയും കൊലപ്പെടുത്താനോ തട്ടിക്കൊണ്ടുപോകാനോ ദേഹോപദ്രവം ഏൽപ്പിക്കാനോ ഉള്ള ശ്രമം, പൊതുസ്വത്ത് നശിപ്പിക്കൽ, അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങൾ സായ് വർഷിതിനെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു.

The car crashed into the gate near Rishi Sunak's residence; One person was arrested

Next TV

Related Stories
ഹോട്ട് ഡോഗിൽ കൊക്കെയ്ൻ; റെസ്റ്റോറന്റ് ജീവനക്കാരൻ അറസ്റ്റിൽ

Jun 5, 2023 09:00 AM

ഹോട്ട് ഡോഗിൽ കൊക്കെയ്ൻ; റെസ്റ്റോറന്റ് ജീവനക്കാരൻ അറസ്റ്റിൽ

ഹോട്ട് ഡോഗിൽ കൊക്കെയ്ൻ; റെസ്റ്റോറന്റ് ജീവനക്കാരൻ...

Read More >>
ചൈനയിൽ മല ഇടിഞ്ഞ് വീണ് 14 മരണം

Jun 4, 2023 09:16 PM

ചൈനയിൽ മല ഇടിഞ്ഞ് വീണ് 14 മരണം

അഞ്ചുപേരെ കാണാതായെന്നും...

Read More >>
ബലാസോർ ട്രെയിൻ ദുരന്തം; അനുശോചനമറിയിച്ച് പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പ

Jun 4, 2023 02:58 PM

ബലാസോർ ട്രെയിൻ ദുരന്തം; അനുശോചനമറിയിച്ച് പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പ

അപകടത്തിൽ പരിക്കേറ്റവർക്കും രക്ഷാപ്രാവർത്തകർക്കും വേണ്ടി പ്രാർഥിക്കുന്നുവെന്നും...

Read More >>
യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി, നിർബന്ധിത മതപരിവർത്തനത്തിനു ശ്രമിച്ച യുവാവ് അറസ്റ്റിൽ

Jun 3, 2023 11:23 PM

യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി, നിർബന്ധിത മതപരിവർത്തനത്തിനു ശ്രമിച്ച യുവാവ് അറസ്റ്റിൽ

ഉത്തർപ്രദേശിൽ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി നിർബന്ധിത മതപരിവർത്തനത്തിനു ശ്രമിച്ച യുവാവ്...

Read More >>
പരുക്കേറ്റവര്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി

Jun 3, 2023 11:00 PM

പരുക്കേറ്റവര്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി

ദുരന്തത്തില്‍ മരണപ്പെടുന്നവരുടെ വേദനയില്‍ പങ്കുചേരുന്നതായും പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്ന് ആശംസിക്കുന്നതായും റഷ്യന്‍...

Read More >>
 അഫ്ഗാനിസ്താനിൽ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി

Jun 3, 2023 05:49 PM

അഫ്ഗാനിസ്താനിൽ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി

എല്ലാ രണ്ട്-മൂന്ന് ആഴ്ചകൾക്കിടയിലും അഫ്ഗാനിസ്താനിൽ ഭൂകമ്പം...

Read More >>
Top Stories