75 രൂപയുടെ പ്രത്യേക നാണയം; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി പുറത്തിറക്കും

75 രൂപയുടെ പ്രത്യേക നാണയം; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി പുറത്തിറക്കും
May 26, 2023 10:27 AM | By Vyshnavy Rajan

ന്യൂഡൽഹി : പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം.

പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമായിരിക്കും സ്മരണാര്‍ഥം പുറത്തിറക്കുക. നാണയത്തിന്റെ ഒരു വശം അശോക സ്തംഭവും അതിന് താഴെയായി സത്യമേവ ജയതേ എന്നും ആലേഖനം ചെയ്തിരിക്കും.

ഇടതുവശത്ത് ‘ഭാരത്’ എന്നത് ദേവനാഗരി ലിപിയിലും വലത് വശത്ത് ‘ഇന്ത്യ’ എന്ന് ഇംഗ്ലീഷിലുമുണ്ടാകും. നാണയത്തില്‍ ‘രൂപ’ ചിഹ്നവും ലയണ്‍ ക്യാപിറ്റലിന് താഴെ അന്താരാഷ്ട്ര അക്കങ്ങളില്‍ ’75 ‘എന്ന മൂല്യവും രേഖപ്പെടുത്തും.

മുകളിലെ ‘സന്‍സദ് സങ്കുല്‍’ എന്നും താഴെ ഇംഗ്ലീഷില്‍ ‘പാര്‍ലമെന്റ് മന്ദിരം’ എന്നും എഴുതും. ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിലെ മാര്‍ഗനിര്‍ദേശങ്ങളെല്ലാം പാലിച്ചാകും നാണയത്തിന്റെ ഡിസൈന്‍ തയ്യാറാക്കുകയെന്ന് കേന്ദ്രം അറിയിച്ചു.

44 മില്ലിമീറ്റര്‍ വ്യാസമുള്ള വൃത്താകൃതിയിലുള്ള നാണയത്തിന്റ അഗ്രഭാഗങ്ങളില്‍ 200 സെറേഷനുകള്‍ ഉണ്ടായിരിക്കും. 35 ഗ്രാം ആയിരിക്കും നാണയത്തിന്റെ ഭാരം. 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, 5 ശതമാനം നിക്കല്‍, 5 ശതമാനം സിങ്ക് ഉള്‍പ്പെടെ നാല് ഭാഗങ്ങളുള്ള അലോയ് ഉപയോഗിച്ചാണ് നാണയം നിര്‍മിക്കുന്നത്.

അതേസമയം പുതിയ പാര്‍ലമെന്റ് മന്ദിരം മേയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. 25 ഓളം പാര്‍ട്ടികള്‍ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെടെ 20 പ്രതിപക്ഷ പാര്‍ട്ടികള്‍ പരിപാടി ബഹിഷ്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Special coin of Rs 75; It will be released as part of the inauguration of the new Parliament building

Next TV

Related Stories
ഒന്നര ദശലക്ഷം ഹിന്ദു യുവതികളുടെ വിവരങ്ങൾ ചോർത്തി മുസ്‍ലിംകൾക്ക് നൽകിയെന്ന് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

Jun 6, 2023 10:56 PM

ഒന്നര ദശലക്ഷം ഹിന്ദു യുവതികളുടെ വിവരങ്ങൾ ചോർത്തി മുസ്‍ലിംകൾക്ക് നൽകിയെന്ന് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

ബി.ജെ.പി നേതാവും വിദ്വേഷ പ്രസംഗങ്ങൾക്ക് പേരുകേട്ടയാളുമായ കപിൽ മിശ്രയെ ടാഗ് ചെയ്തുള്ള ട്വീറ്റിൽ വിവരങ്ങൾ അദ്ദേഹത്തിന് കൈമാറിയിട്ടുണ്ടെന്നും...

Read More >>
‘മുസ്ലീം വ്യാപാരികൾ പുരോല വിട്ടുപോകണം ’; ഉത്തരാഖണ്ഡിൽ മുസ്ലിം വ്യാപാര സ്ഥാപനങ്ങളിൽ ഭീഷണി പോസ്റ്റർ

Jun 6, 2023 09:41 PM

‘മുസ്ലീം വ്യാപാരികൾ പുരോല വിട്ടുപോകണം ’; ഉത്തരാഖണ്ഡിൽ മുസ്ലിം വ്യാപാര സ്ഥാപനങ്ങളിൽ ഭീഷണി പോസ്റ്റർ

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ, പുരോല മേഖലയിലെ മുസ്ലീം വ്യാപാരികളുടെ ഉടമസ്ഥതയിലുള്ള കടകളിൽ ഭീഷണി പോസ്റ്ററുകൾ...

Read More >>
വിമാനത്തിൽ ബോംബെന്ന് ബഹളം വെച്ചു; മുഴുവൻ യാത്രക്കാരെയും തിരിച്ചിറക്കി

Jun 6, 2023 09:15 PM

വിമാനത്തിൽ ബോംബെന്ന് ബഹളം വെച്ചു; മുഴുവൻ യാത്രക്കാരെയും തിരിച്ചിറക്കി

വിമാനത്തിൽ ബോംബെന്ന് ബഹളം വെച്ചു; മുഴുവൻ യാത്രക്കാരെയും...

Read More >>
 ദളിതൻ കുതിരപ്പുറത്ത് കയറാൻ പാടില്ല; വിവാഹ ഘോഷയാത്രയ്ക്കിടെ വരന് നേരെ കല്ലേറ്

Jun 6, 2023 08:48 PM

ദളിതൻ കുതിരപ്പുറത്ത് കയറാൻ പാടില്ല; വിവാഹ ഘോഷയാത്രയ്ക്കിടെ വരന് നേരെ കല്ലേറ്

വിവാഹ ഘോഷയാത്ര സാഗർ ജില്ലയിലെ ഷാഗർഹിലുള്ള വധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ഒരു സംഘം ഗ്രാമവാസികൾ ഘോഷയാത്ര...

Read More >>
ബിയർ ലോറി നടുറോഡിൽ മറിഞ്ഞു, കിട്ടിയ കുപ്പിയുമെടുത്ത് ഓടി നാട്ടുകാർ

Jun 6, 2023 07:51 PM

ബിയർ ലോറി നടുറോഡിൽ മറിഞ്ഞു, കിട്ടിയ കുപ്പിയുമെടുത്ത് ഓടി നാട്ടുകാർ

200 പെട്ടി ബിയറുമായി പോയ മിനിലോറി നടുറോഡിൽ മറിഞ്ഞതോടെ കിട്ടിയ കുപ്പികൾ കൈക്കലാക്കി...

Read More >>
രാഹുൽ ഗാന്ധിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ സർക്കാർ പിൻവലിച്ചു

Jun 6, 2023 07:41 PM

രാഹുൽ ഗാന്ധിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ സർക്കാർ പിൻവലിച്ചു

രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായ സാഹചര്യത്തിൽ രണ്ട് ഉദ്യോഗസ്ഥരോടും തങ്ങളുടെ മാതൃ വകുപ്പിലേക് മടങ്ങാൻ പൊതുഭരണ വകുപ്പ്...

Read More >>
Top Stories