(www.truevisionnews.com) ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സിനെ തകര്‍ത്ത് മുംബൈയ്ക്ക് മിന്നും ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് മുംബൈയുടെ ജയം.

മഴമൂലം വൈകുന്ന ബാംഗ്ലൂര്‍-ഗുജറാത്ത് മത്സരത്തിലെ ഫലമനുസരിച്ചായിരിക്കും മുംബൈയുടെ പ്ലേഓഫ് സാധ്യത. കാമറൂണ്‍ ഗ്രീനിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് മുംബൈയുടെ വിജയത്തിന് ആക്കംകൂട്ടിയത്.
20 പന്തില്‍ നിന്ന് ഗ്രീന്‍ അര്‍ധസെഞ്ചുറി തികച്ചത്. ഗ്രീനിനൊപ്പം രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിയും മുംബൈയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചു.
നിര്‍ണായക മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 201 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് മുംബൈ ഇന്ത്യന്‍സ് ടോസ് നേടി ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
IPL; A brilliant win for Mumbai by crushing Sunrisers
