2012–ൽ മിസ് കേരള കിരീടം നേടി മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് ദീപ്തി സതി. കുറഞ്ഞ കാലയളവില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത താരത്തിന് സമൂഹ മാധ്യമങ്ങള്‍ തന്നെ നിരവധി യുവ ആരാധകരുമുണ്ട്. ഡാന്‍സര്‍ കൂടിയായ ദീപ്തി നിരന്തരം തന്‍റെ ഡാന്‍സ് വീഡിയോകള്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുമുണ്ട്.

കൂടാതെ ഫിറ്റ്നസിലും വളരെ ഏറെ ശ്രദ്ധിക്കുന്ന താരം തന്‍റെ വർക്കൗട്ട് വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ദീപ്തിയുടെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കയർ കൊണ്ടുള്ള വസ്ത്രത്തിൽ ബീച്ചിൽ നിന്നുള്ള ചിത്രങ്ങളാണ് ദീപ്തി പങ്കുവച്ചത്.
= https://www.instagram.com/p/CsWAz1YSAVu/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
ഇന്‍സ്റ്റഗ്രാമിലൂടെ ആണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. വ്യത്യസ്ത രീതിയിൽ കയർ ചേർത്തുവെച്ചാണ് കയർ വസ്ത്രം നിർമിച്ചത്. മുഴുവനായും കയർ മാത്രമാണ് വസ്ത്രം ഡിസൈന്‍ ചെയ്യാന്‍ ഉപയോഗിച്ചത്. ഈ വസ്ത്രം പുറത്തിറക്കിയ ഷോപ്പും ചിത്രങ്ങള്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗഡില്‍ പങ്കുവച്ചിട്ടുണ്ട്. ബിഗ് ബോസ് സീസണ്‍ നാലിലെ മത്സരാര്‍ഥി ഡെയ്സി ഡേവിഡാണ് ചിത്രങ്ങളെടുത്തത്. മികച്ച പ്രതികരണമാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.
Deepti Sati looks glamorous in a rope dress on the beach; Pictures go viral
