കയറുന്നവരെ 'വട്ടുപിടിപ്പിക്കുന്ന' ഭ്രാന്തന്‍ മ്യൂസിയങ്ങള്‍; വരൂ മ്യൂസിയങ്ങളെ കുറിച്ച് കൂടുതൽ അറിയാം.

കയറുന്നവരെ 'വട്ടുപിടിപ്പിക്കുന്ന' ഭ്രാന്തന്‍ മ്യൂസിയങ്ങള്‍; വരൂ മ്യൂസിയങ്ങളെ കുറിച്ച് കൂടുതൽ അറിയാം.
May 18, 2023 11:44 AM | By Kavya N

(nadapuramnews.inഇന്ന് (മെയ് 18) അന്താരാഷ്ട്ര മ്യൂസിയം ദിനമാണ്. സമൂഹത്തിന്റെ വികസനത്തില്‍ മ്യൂസിയങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് പൊതുജന അവബോധം വളര്‍ത്താനും മ്യൂസിയം പ്രൊഫഷണലുകള്‍ക്കും പൊതുജനങ്ങള്‍ക്കും പരസ്പരം ഇടപെടാനും മ്യൂസിയങ്ങള്‍ സംബന്ധമായ കാര്യങ്ങള്‍ പരസ്പരം സംവദിക്കാനുമുള്ള അവസറാം കൂടിയാണ് അന്താരാഷ്ട്ര മ്യൂസിയം ദിനം.

oമ്യൂസിയങ്ങളുടെ അടിസ്ഥാന ലക്ഷ്യം വിദ്യാഭ്യാസം ആണ്. ലോകമെമ്പാടുമുള്ള വളരെ രസകരവും എന്നാല്‍ വളരെ വിചിത്രവുമായ മ്യൂസിയങ്ങളുണ്ട്. അതായത് നമ്മള്‍ ഇതുവരെ കണ്ട വാര്‍പ്പ് മാതൃകളായ മ്യൂസിയം എന്ന ആശയത്തെ കീഴ്‌മേല്‍ മറിക്കുന്ന തരത്തിലുള്ളവയാണ് ഇത്. ഇന്ത്യയിലെ 'കക്കൂസ് മ്യൂസിയം' മുതല്‍ തായ്‌ലന്‍ഡിലെ 'ഗര്‍ഭ നിരോധന ഉറ മ്യൂസിയം' വരെ ഇതിന് ഉദാഹരണമാണ്.

സുലഭ് ഇന്റര്‍നാഷണല്‍ ടോയ്ലറ്റ് മ്യൂസിയം

ന്യൂഡല്‍ഹിയിലെ സുലഭ് ഇന്റര്‍നാഷണല്‍ ടോയ്ലറ്റ് മ്യൂസിയം ശരിക്കും ആശ്ചര്യപ്പെടുത്തുന്നയിടമാണ്. ഇവിടെ, ടോയ്ലറ്റുകളുടെ ചരിത്രപരമായ പരിണാമം അവലോകനം ചെയ്യുകയും ലോകമെമ്പാടും അവ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു.

മ്യൂസിയം ഓഫ് ബ്രോക്കണ്‍ റിലേഷന്‍ഷിപ്പ്‌സ്

ക്രൊയേഷ്യയിലെ സാഗ്രെബിലുള്ള ഈ മ്യൂസിയം തകര്‍ന്ന പ്രണയങ്ങള്‍ക്കായിട്ടുള്ളതാണ്. കലാകാരന്മാരായ ഒലിങ്ക വിസ്റ്റിക്കയും ഡ്രാസെന്‍ ഗ്രുബിസിക്കും അവരുടെ സ്വന്തം വൈകാരിക പ്രണയബന്ധ ദു:ഖത്തില്‍ നിന്ന് മോചനം നേടാനുള്ള ഒരു മാര്‍ഗമായിട്ടാണ് ഇത് സ്ഥാപിച്ചത്. മ്യൂസിയത്തിലെ ഓരോ പ്രദര്‍ശനത്തിനും അതിന്റേതായ ഒരു കഥയുണ്ട്. ചിലത് തമാശയാണ്, ചിലത് പരിഹാസ്യമാണ്, ചിലത് വെറും ഹൃദയഭേദകമാണ്. 

ഐസ്ലാന്‍ഡിക് ഫലോളജിക്കല്‍ മ്യൂസിയം

പുരുഷ ലൈംഗികാവയവങ്ങളുടെ കൗതുകങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഐസ്ലാന്‍ഡില്‍ ഒരുക്കിയ മ്യൂസിയമാണിത്. ഇത് യഥാര്‍ത്ഥത്തില്‍ ഫാലിക് (ലിംഗോപാസന) അത്ഭുതങ്ങളെക്കുറിച്ചല്ല, പക്ഷേ ഈ മ്യൂസിയം ഒരുപക്ഷേ ഫാലിക് മാതൃകകളുടെ ഏറ്റവും വലിയ ശേഖരം ഉള്‍ക്കൊള്ളുന്ന ലോകത്തിലെ ഒരേയൊരു മ്യൂസിയമായിരിക്കും. 276 വിവിധതരം ലിംഗങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

ആംസ്റ്റര്‍ഡാം സെക്‌സ് മ്യൂസിയം

ആംസ്റ്റര്‍ഡാമിലെ സെക്സ് മ്യൂസിയത്തിലേക്ക് പ്രായപൂര്‍ത്തിയായ സന്ദര്‍ശകര്‍ക്ക് മാത്രമാണ് പ്രവേശനമനുവദിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റുള്ള നഗരത്തിലെ ഈ മ്യൂസിയത്തില്‍ രതി ശില്‍പങ്ങളും പെയിന്റിംഗുകളും ഫോട്ടോകളും മറ്റ് സ്മരണികകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഗ്രീക്ക്, റോമന്‍ ദൈവങ്ങളുടെ ആദ്യകാലം മുതല്‍ കാസനോവ, കാതറിന്‍ തുടങ്ങിയ ചരിത്രപുരുഷന്മാര്‍ വരെ ഈ മ്യൂസിയത്തിലുണ്ട്.

മ്യൂസിയം ഓഫ് ബാഡ് ആര്‍ട്ട് - സോമര്‍വില്ലെ

യുഎസ്എയിലെ മസാച്ചുസെറ്റ്‌സിലുള്ള മ്യൂസിയം ഓഫ് ബാഡ് ആര്‍ട്ട് - സോമര്‍വില്ലെ, വളരെ മോശമായതും വികലവുമായ കലകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മ്യൂസിയമാണ്. ബാഡ് ആര്‍ട്ട് മ്യൂസിയത്തില്‍ 500-ലധികം ഇത്തരം കലാസൃഷ്ടികളുണ്ട്. താല്‍പര്യമുണ്ടെങ്കില്‍ നിങ്ങളുടെ 'ലോകോത്തര' വികല കലാസൃഷ്ടികളും ഇവിടേക്ക് സംഭാവന ചെയ്യാന്‍ സാധിക്കുന്നതാണ്.

ബര്‍ലിംഗേം മ്യൂസിയം ഓഫ് പെസ് മെമ്മോറാബിലിയ

ഫാന്‍സി രൂപങ്ങളോട് കൂടിയ 'ഫോറന്‍' മിഠായികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഒരു മ്യൂസിയമാണ് യുഎസ്എയിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലുള്ള ബര്‍ലിംഗേം മ്യൂസിയം ഓഫ് പെസ് മെമ്മോറാബിലിയ. ലോകത്തിലെ ഏറ്റവും വലിയ ഫാന്‍സി മിഠായിയായ, ഏഴ് അടി ഉയരമുള്ള പ്ലാസ്റ്റിക് സ്‌നോമാന്‍ കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെ സന്തോഷിപ്പിക്കുന്നതാണ്.

ജെലാറ്റോ മ്യൂസിയം

ഇറ്റലിയിലെ എമിലിയ ബൊലോഗ്‌നയിലുള്ള ജെലാറ്റോ മ്യൂസിയം, ഐസ്‌ക്രീമിനായി മാത്രം സമര്‍പ്പിച്ചിരിക്കുന്ന ഒരു മ്യൂസിയമാണ്. കാലങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐസ്‌ക്രീം ആനന്ദം എത്തി എന്നതിനെക്കുറിച്ചുള്ള ഒരു ചെറിയ ചരിത്ര പാഠത്തിന് ശേഷം, നിങ്ങള്‍ക്ക് മ്യൂസിയത്തിന് പുറത്ത് സ്ഥിതിചെയ്യുന്ന ജെലാറ്റോ ഷോപ്പിലേക്ക് കടക്കാം.

അവനോസ് ഹെയര്‍ മ്യൂസിയം

തുര്‍ക്കിയിലെ ഒരു ചെറിയ പട്ടണമാണ് അവാനോസ്. സ്ത്രീകളുടെ മുടികള്‍ സൂക്ഷിച്ചിരിക്കുന്ന ഒരു മ്യൂസിയമുണ്ട്. ചെസ് ഗാലിപ് എന്ന ആള്‍ ആരംഭിച്ച ഈ മ്യൂസിയത്തില്‍ 16,000-ത്തിലധികം സ്ത്രീകളില്‍ നിന്ന് അവരുടെ പേരും വിലാസവും സഹിതം ശേഖരിച്ച ലോകത്തിലെ ഏറ്റവും വലിയ മുടി ശേഖരം കാണാന്‍ കഴിയും.

കോണ്ടം മ്യൂസിയം

തായ്ലന്‍ഡിലെ നോന്തബുരിയിലുള്ള കോണ്ടം മ്യൂസിയം അതി വിചിത്രമാണ്. ഗര്‍ഭനിരോധന ഉറകള്‍ കൊണ്ട് കൊളാഷുകളും കരകൗശല വസ്തുക്കളും ഒക്കെയാണ് ഇവിടെ കാണാന്‍ സാധിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിര്‍മ്മാതാക്കളായ തായ്ലന്‍ഡ്, ഈ ഉല്‍പ്പന്നത്തിന്റെ ആരും ചിന്തിക്കാത്ത 'ഉപയോഗം' കണ്ടെത്തി അത് പ്രദര്‍ശിപ്പിക്കുകയാണ്.

crazy museums that 'freak out' climbers; Learn more about Varoo Museums.

Next TV

Related Stories
 ആറാടാനായി ആറാട്ടുപാറ; വിനോദ സഞ്ചാരികൾക്ക് കാഴ്ചകളുടെ കൗതുകമുണർത്താൻ മകുടപ്പാറയും പക്ഷിപ്പാറയും

Apr 30, 2025 08:16 AM

ആറാടാനായി ആറാട്ടുപാറ; വിനോദ സഞ്ചാരികൾക്ക് കാഴ്ചകളുടെ കൗതുകമുണർത്താൻ മകുടപ്പാറയും പക്ഷിപ്പാറയും

വയനാടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആറാട്ടുപ്പാറ , മകുടപ്പാറ, പക്ഷിപ്പാറ...

Read More >>
നീരൊഴുക്ക്‌ കുറഞ്ഞു; പാലരുവി വെള്ളച്ചാട്ടം താത്‌കാലികമായി അടച്ചു

Apr 29, 2025 09:14 PM

നീരൊഴുക്ക്‌ കുറഞ്ഞു; പാലരുവി വെള്ളച്ചാട്ടം താത്‌കാലികമായി അടച്ചു

ആര്യങ്കാവ് ഗ്രാമത്തിനടുത്തായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് പാലരുവി വെള്ളച്ചാട്ടം....

Read More >>
മൈസൂരുവിലേക്കാണോ യാത്ര? എങ്കിൽ ഇവിടെ പോവാതിരിക്കല്ലേ, അമ്പരപ്പിക്കുന്ന സൗന്ദര്യവുമായി ബ്രിന്ദാവൻ ഗാർഡൻ

Apr 17, 2025 08:34 PM

മൈസൂരുവിലേക്കാണോ യാത്ര? എങ്കിൽ ഇവിടെ പോവാതിരിക്കല്ലേ, അമ്പരപ്പിക്കുന്ന സൗന്ദര്യവുമായി ബ്രിന്ദാവൻ ഗാർഡൻ

ദക്ഷിണേന്ത്യയിലെ പ്രമുഖ നദികളിലൊന്നായ കാവേരി നദിക്ക് കുറുകെയാണ് ഈ മനോഹരമായ ടെറസ് ഗാർഡൻ...

Read More >>
പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന വിസ്മയക്കാഴ്ച, പോകാം ചെമ്പ്ര മലയിലെ ഹൃദയതടാകത്തിലേക്ക്

Apr 15, 2025 10:27 PM

പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന വിസ്മയക്കാഴ്ച, പോകാം ചെമ്പ്ര മലയിലെ ഹൃദയതടാകത്തിലേക്ക്

കാടും മലയും കീഴടക്കി ഉയരങ്ങള്‍ താണ്ടുകയെന്നത് അത്ര എളുപ്പമല്ലെങ്കിലും ലക്ഷ്യസ്ഥാനത്തെത്തിയാല്‍ കാണുന്ന കാഴ്ചകള്‍ മനസിനും ശരീരത്തിനും...

Read More >>
Top Stories










Entertainment News