ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ സവിശേഷതകൾ തൊട്ടറിയാം ; വരൂ നമുക്ക് ആസ്വദിക്കാം

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ സവിശേഷതകൾ തൊട്ടറിയാം ; വരൂ നമുക്ക് ആസ്വദിക്കാം
May 15, 2023 02:52 PM | By Kavya N

പഞ്ചാരമണൽ ബീച്ചുകളും നീലക്കടലും

(www.truevisionnews.com) കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന സുന്ദരമായ വെളുത്ത മണലും ആകാശനീല നിറത്തിൽ തെളിഞ്ഞ ജലവുമെല്ലാമുള്ള അതിമനോഹരമായ കടൽത്തീരങ്ങൾ ആണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ മുഖ്യ ആകർഷകമായ ഒരു സംഭവം. ഹാവ്ലോക്ക് ഐലൻഡിലെ രാധാനഗർ ബീച്ച്, കാലാപത്തർ ബീച്ച്, എലിഫന്റ് ബീച്ച് തുടങ്ങിയ ഇടങ്ങൾ പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് പവിഴപ്പുറ്റുകളുടെയും വൈവിധ്യമാർന്ന സമുദ്രജീവികളുടെയും കാഴ്ചകളും നോർക്കെലിങ്ങും ഡൈവിങ്ങുമെല്ലാം ഇവിടങ്ങളിൽ ആസ്വദിക്കാം.

 ചരിത്രപരമായ പ്രാധാന്യം

ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമ്പന്നമായ ഒരു ചരിത്രമുണ്ട്. ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് ശിക്ഷാ കേന്ദ്രമായിരുന്ന പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിൽ തീർച്ചയായും സന്ദർശിക്കേണ്ട ഒരു ഇടം തന്നെയാണ്. "കാലപാനി" എന്നറിയപ്പെടുന്ന ഈയിടം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശീയ സ്മാരകം കൂടിയാണ് . സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തിന്റെ ഉജ്ജ്വലമായ ഓർമപ്പെടുത്തലാണ് ഇവിടെ നടത്തുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ .

സാഹസിക പ്രവർത്തനങ്ങൾ

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഈ ദ്വീപുകളിൽ ആസ്വദിക്കാൻ ധാരാളമുണ്ട്. ഇടതൂർന്ന വനങ്ങളിലൂടെയുള്ള ട്രെക്കിങ്, ചുണ്ണാമ്പുകല്ല് ഗുഹകൾ വെള്ളച്ചാട്ടങ്ങൾ, നോർലിങ്, സ്കൂബ ഡൈവിങ്, ജെറ്റ് സ്കീയിങ്, കയാക്കിങ് എന്നിവയുൾപ്പെടെയുള്ള ജല കായിക വിനോദങ്ങളും ഇവിടെ ആസ്വദിക്കാം. താൽപ്പര്യമുല്ലവർക്ക് ആഴക്കടൽ മത്സ്യബന്ധനത്തിലും ഒരു കൈനോക്കാം.

തദ്ദേശീയ സംസ്കാരവും ഗോത്രങ്ങളും

ഗോത്രങ്ങളുടെ ആവാസ കേന്ദ്രമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. അവരുടെ സംസ്കാരങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും മനസ്സിലാക്കാനാകുന്ന ഒരു അനുഭവമാണ് പോർട്ട് ബ്ലെയറിലെ നരവംശശാസ്ത്ര മ്യൂസിയം. ദ്വീപിലെ തദ്ദേശീയ സമൂഹങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്നു. ഇവിടങ്ങളില്‍ പോകുമ്പോള്‍ അവരുടെ സ്വകാര്യതയെ മാനിക്കേണ്ടത് പ്രധാനമാണ്.

സൂര്യാസ്തമയങ്ങളും പ്രകൃതിദത്ത അദ്ഭുതങ്ങളും

മറ്റെല്ലാ ദ്വീപുകളെയും പോലെത്തന്നെ അതിസുന്ദരമായ സൂര്യാസ്തമയക്കാഴ്ച ഇവിടെയും ആസ്വദിക്കാം "പക്ഷി ദ്വീപ് എന്നറിയപ്പെടുന്ന ചിഡിയ തപു ബരാതംഗ് ദ്വീപിലെ ചുണ്ണാമ്പുകല്ല് ഗുഹകൾ, ദിഗ്ലിപുരിലെ അഗ്നിപർവതങ്ങൾ തുടങ്ങിയവയെല്ലാം ആൻഡമാനിലെ പ്രകൃതിദത്ത അദ്ഭുതക്കാഴ്ചകളിൽ പെടുന്നു.

സന്ദർശിക്കാനുള്ള ഏറ്റവും നല്ല സമയം

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഒക്ടോബറിനും മെയ് മാസത്തിനും ഇടയിലാണ്. കാരണമെന്തെന്നാൽ ഈ സമയത്ത് കാലാവസ്ഥ സുഖകരവും ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് അനുയോജ്യവുമാണ്. കനത്ത മഴയും കടൽക്ഷോഭവും കാരണം ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മൺസൂൺ കാലം ഒഴിവാക്കണം. പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്ന് തലസ്ഥാന നഗരമായ പോർട്ട് ബെയറിലേക്ക് ഫ്ലൈറ്റുകൾ ലഭ്യമാണ്. ദ്വീപിനുള്ളിൽ യാത്ര ചെയ്യാൻ ഫെറികളും സ്വകാര്യ ബോട്ടുകളുമുണ്ട്

Know the characteristics of Andaman and Nicobar Islands; Come let's have fun

Next TV

Related Stories
വടക്കു കിഴക്കിന്റെ കുംഭമേള ; നിലച്ചാൽ കുന്നിനു മുകളിലെ അമ്പുബാച്ചി മേളയെ കുറിച്ച് അറിയാം

Jun 4, 2023 10:57 PM

വടക്കു കിഴക്കിന്റെ കുംഭമേള ; നിലച്ചാൽ കുന്നിനു മുകളിലെ അമ്പുബാച്ചി മേളയെ കുറിച്ച് അറിയാം

വടക്കു കിഴക്കിന്റെ കുംഭമേള ; നിലച്ചാൽ കുന്നിനു മുകളിലെ അമ്പുബാച്ചി മേളയെ കുറിച്ച്...

Read More >>
ഡാമിനു മുകളിൽ റോപ്‌വേ സാധ്യത തെളിയുന്നു; സഞ്ചാരികൾക്കായി ഇനി ഇടുക്കിയിൽ ആകാശ കാർ എത്തും

Jun 3, 2023 02:31 PM

ഡാമിനു മുകളിൽ റോപ്‌വേ സാധ്യത തെളിയുന്നു; സഞ്ചാരികൾക്കായി ഇനി ഇടുക്കിയിൽ ആകാശ കാർ എത്തും

ഡാമിനു മുകളിൽ റോപ്‌വേ സാധ്യത തെളിയുന്നു; സഞ്ചാരികൾക്കായി ഇനി ഇടുക്കിയിൽ ആകാശ കാർ...

Read More >>
തീരത്ത് എത്തിയാല്‍ എന്നാ പൊളിയാണന്നേ; ഗോകര്‍ണ ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാം

Jun 2, 2023 10:34 PM

തീരത്ത് എത്തിയാല്‍ എന്നാ പൊളിയാണന്നേ; ഗോകര്‍ണ ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാം

തീരത്ത് എത്തിയാല്‍ എന്നാ പൊളിയാണന്നേ; ഗോകര്‍ണ ബീച്ചിന്റെ സൗന്ദര്യം...

Read More >>
സഞ്ചാരികളാൽ നിറഞ്ഞ് സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ; സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ൽ എ​ത്തു​ന്ന​ത് ഈ ജില്ലകളിൽ നിന്ന്

May 29, 2023 04:36 PM

സഞ്ചാരികളാൽ നിറഞ്ഞ് സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ; സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ൽ എ​ത്തു​ന്ന​ത് ഈ ജില്ലകളിൽ നിന്ന്

സഞ്ചാരികളാൽ നിറഞ്ഞ് സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ; സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ൽ എ​ത്തു​ന്ന​ത് ഈ ജില്ലകളിൽ...

Read More >>
തേക്കടിക്കിത്​ തിരക്കി​ന്‍റെ ദിനങ്ങൾ; അവധിയുടെ അവസാന ദിനങ്ങൾ  ആഘോഷിക്കാൻ സ​ഞ്ചാ​രി​കൾ തേക്കടിയിലേക്ക്

May 28, 2023 02:15 PM

തേക്കടിക്കിത്​ തിരക്കി​ന്‍റെ ദിനങ്ങൾ; അവധിയുടെ അവസാന ദിനങ്ങൾ ആഘോഷിക്കാൻ സ​ഞ്ചാ​രി​കൾ തേക്കടിയിലേക്ക്

തേക്കടിക്കിത്​ തിരക്കി​ന്‍റെ ദിനങ്ങൾ; അവധിയുടെ അവസാന ദിനങ്ങൾ ആഘോഷിക്കാൻ സ​ഞ്ചാ​രി​കൾ തേക്കടിയിലേക്ക്...

Read More >>
എത്ര വലിയ സഞ്ചാരികളായാലും സന്ദര്‍ശിക്കാന്‍ കഴിയാത്ത ഭൂമിയിലെ 'വിലക്കപ്പെട്ട' സ്ഥലങ്ങള്‍; വരൂ അതിനെ കുറിച്ച് കൂടുതൽ അറിയാം

May 27, 2023 02:10 PM

എത്ര വലിയ സഞ്ചാരികളായാലും സന്ദര്‍ശിക്കാന്‍ കഴിയാത്ത ഭൂമിയിലെ 'വിലക്കപ്പെട്ട' സ്ഥലങ്ങള്‍; വരൂ അതിനെ കുറിച്ച് കൂടുതൽ അറിയാം

എത്ര വലിയ സഞ്ചാരികളായാലും സന്ദര്‍ശിക്കാന്‍ കഴിയാത്ത ഭൂമിയിലെ 'വിലക്കപ്പെട്ട' സ്ഥലങ്ങള്‍; വരൂ അതിനെ കുറിച്ച് കൂടുതൽ...

Read More >>
Top Stories