ചുവപ്പ് സ്‌കേര്‍ട്ടും ടോപ്പും ധരിച്ച് കിടിലന്‍ ലുക്കില്‍ പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ വൈറല്‍

ചുവപ്പ് സ്‌കേര്‍ട്ടും ടോപ്പും ധരിച്ച് കിടിലന്‍ ലുക്കില്‍ പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ വൈറല്‍
May 15, 2023 12:34 PM | By Athira V

( www.truevisionnews.com ) ബോളിവുഡും ഹോളിവുഡും കീഴടക്കിയ നടിയാണ് പ്രിയങ്ക ചോപ്ര. തന്‍റെ പതിനെട്ടാം വയസില്‍ ഇന്ത്യയ്ക്ക് അഭിമാനമായി ലോകസുന്ദരിപ്പട്ടം നേടിയ പ്രിയങ്ക, തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് സമ്മാനിക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. അതുകൊണ്ടു തന്നെയാണ് പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങള്‍ എപ്പോഴും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

താരത്തിന്‍റെ കിടിലന്‍ ലുക്കിലുള്ള ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചുവപ്പ് നിറത്തിലുള്ള സ്‌കേര്‍ട്ടും ടോപ്പും ധരിച്ച് കിടിലന്‍ ലുക്കില്‍ ന്യൂയോര്‍ക്ക് സിറ്റിയിലൂടെ നടക്കുകയാണ് പ്രിയങ്ക. ഒപ്പം ചുവപ്പ് നിറത്തിലുള്ള ഒരു ബൂട്സും താരം ധരിച്ചിട്ടുണ്ട്. പ്രിയങ്കയുടെ സ്റ്റൈലിസ്റ്റാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അതേസമയം, 2000-ൽ താൻ ലോകസുന്ദരി പട്ടം നേടിയപ്പോൾ തന്‍റെ ഭർത്താവ് നിക് ജൊനാസ് ഏഴ് വയസുള്ള കുട്ടിയായിരുന്നുവെന്ന പ്രിയങ്കയുടെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായിരുന്നു.

'നിക്ക് ചെറിയ കുട്ടിയായിരുന്നപ്പോഴാണ് എന്നെ ആദ്യമായി കണ്ടത്. അതും ടെലിവിഷനിലൂടെ. വിവാഹശേഷം നിക്കിന്റെ അമ്മ തന്നെയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. അതു കേട്ടപ്പോള്‍ കൗതുകവും അമ്പരപ്പും തോന്നി. പതിനെട്ടാം വയസ്സിലാണ് എനിക്ക് ലോകസുന്ദരി പട്ടം കിട്ടുന്നത്. ആ ചടങ്ങ് നിക്ക് കണ്ടിരുന്നുവെന്ന് അമ്മ പറഞ്ഞു. 2000 നവംബറില്‍ ആയിരുന്നു ഈ ചടങ്ങ്. അതിന് തൊട്ടുമുമ്പുള്ള ജൂലൈയില്‍ എനിക്ക് 18 വയസ്സ് പൂര്‍ത്തിയായിരുന്നു.

പക്ഷേ ഞാന്‍ എന്താണ് ചെയ്യുന്നത് എന്നതിനെ കുറിച്ച് എനിക്ക് ഒരു ധാരണയും ഇല്ലായിരുന്നു. നിക്കിന്റെ അച്ഛന്‍ കെവിന്‍ സീനിയറിന് സൗന്ദര്യ മത്സരങ്ങള്‍ കാണുന്നത് വലിയ താത്പര്യമുണ്ടായിരുന്നു. അങ്ങനെയാണ് അന്ന് അവര്‍ മിസ് വേള്‍ഡ് മത്സരം കണ്ടത്. ഇതിനിടയില്‍ നിക്കും അവര്‍ക്ക് അരികിലെത്തി മത്സരത്തിന്റെ അവസാനഭാഗങ്ങള്‍ കാണുകയായിരുന്നുവെന്നും അമ്മ പറഞ്ഞു'- പ്രിയങ്ക ചോപ്ര ഒരു ടോക്ക് ഷോയില്‍ പറഞ്ഞു.

Priyanka Chopra looks stunning in a red skirt and top; Pictures go viral

Next TV

Related Stories
 പിറന്നാള്‍ ആഘോഷമാക്കി; ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ മകള്‍

May 4, 2025 10:38 PM

പിറന്നാള്‍ ആഘോഷമാക്കി; ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ മകള്‍

ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ...

Read More >>
'മോഡേണ്‍ ഔട്ട്ഫിറ്റില്‍ മാത്രമല്ല സാരിയിലും 'ക്യൂട്ട് ഗേളാ'ണ്; പുതിയ പോസ്റ്റുമായി അനന്യ

Apr 28, 2025 11:15 AM

'മോഡേണ്‍ ഔട്ട്ഫിറ്റില്‍ മാത്രമല്ല സാരിയിലും 'ക്യൂട്ട് ഗേളാ'ണ്; പുതിയ പോസ്റ്റുമായി അനന്യ

സാരിയും സല്‍വാറും അണിഞ്ഞ് ട്രഡീഷണല്‍ ലുക്കിലാണ് താരം പ്രൊമോഷനുകള്‍ക്ക്...

Read More >>
മനോഹരമായ ചിത്രങ്ങൾ പോലെ സാരിയിൽ അതി സുന്ദരിയായി നിമിഷ

Apr 25, 2025 05:13 PM

മനോഹരമായ ചിത്രങ്ങൾ പോലെ സാരിയിൽ അതി സുന്ദരിയായി നിമിഷ

ഗോള്‍ഡന്‍ പ്രിന്റുകള്‍ വരുന്ന മെറൂണ്‍ സാരിക്കൊപ്പം അതേ നിറത്തിലുള്ള ബ്ലൗസാണ്...

Read More >>
Top Stories










Entertainment News