(www.truevisionnews.com) ശക്തമായ പോരാട്ടമായിരുന്നു ഇന്നലെ കർണ്ണാടകയിൽ കണ്ടത്. ബിജെപിയും കോൺഗ്രസ്സും ഇഞ്ചോടിഞ്ചായിരുന്നു മത്സരം. ആദ്യ ഫല സൂചികയിൽ തന്നെ കോൺഗ്രസ് മുന്നിട്ടു നിന്നിരുന്നു. മുഴുവൻ ഫലപ്രഖ്യാപനം വന്നപ്പോഴും ബിജെപിയെ കോൺഗ്രസ് തൂത്തുവാരി എന്ന് തന്നെ പറയാം.
224 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 137 കോൺഗ്രസ് ലീഡ് ചെയ്തത് ചരിത്രം സൃഷ്ടിച്ചു. ബിജെപി 64 സീറ്റിലേക്കും ജെഡിഎസ് 21 സീറ്റിലേക്കും വീണു. മറ്റ് സംസ്ഥാനങ്ങളിലേതടക്കം കോൺഗ്രസ് സർക്കാർ ആടിയുലഞ്ഞപ്പോൾ, എംഎൽഎമാരെ റാഞ്ചാൻ ഓപ്പറേഷൻ താമര ഇറങ്ങിയപ്പോൾ, പണത്തിന്റെ കുത്തൊഴുക്കുണ്ടായപ്പോൾ പ്രതിരോധിക്കാൻ പണത്തിന് പകരം പണം അല്ലെങ്കിൽ ശക്തി എന്ന അതേ രീതിയിൽ പ്രകടിപ്പിക്കാൻ കോൺഗ്രസ് കണ്ടെത്തിയത് ശിവകുമാറിനെയായിരുന്നു.
വെല്ലുവിളി ഉയർത്തി ബിജെയുടെ വിലയ താര നിര മുന്നിൽ നിന്ന് നയിച്ച റാലികളും പ്രചാരണങ്ങളും മറുപക്ഷത്ത് നടന്നിട്ടും അതിനെയെല്ലാം നിക്ഷ്പ്രഭമാക്കി വിജയം നേടിയ ഈ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ ആൾ എന്നതിനാൽ ഈ വിജയത്തിന്റെ ക്രെഡിറ്റ് ഡി കെയുടേത് കൂടിയാണ്. കനക്പുര മണ്ഡലത്തിൽ നിന്ന് വിജയിക്കുക കൂടി ചെയ്തതോടെ ഇനി അറിയേണ്ടത് ഡി കെ ശിവകുമാർ കർണാടകുയുടെ മുഖ്യമന്ത്രിയാകുമോ എന്നതാണ്! കോൺഗ്രസിന്റെ മഹാ വിജയത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരയുകയായിരുന്നു ഡി കെ ശിവകുമാർ. മുഴുവൻ പ്രവർത്തകരുടെയും നേതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് കന്നഡ മണ്ണിലെ ഈ വിജയമെന്ന് ഡി കെ ശിവകുമാർ പറഞ്ഞു.
രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയും വിജയത്തിന്റെ ചവിട്ടുപടിയായി. കേരള സ്റ്റോറിയും ഓപ്പറേഷൻ താമരയും കൊണ്ട് വിജയം കൈവരിക്കാൻ ബിജെപി ശ്രമിച്ചപ്പോൾ ജനങ്ങൾക്കൊപ്പം നിന്ന കോൺഗ്രസിനെ ജനം കൈവിട്ടില്ല. പ്രവർത്തകരുടെയും നേതാക്കന്മാരുടെയും കൂട്ടായ പ്രവർത്തനവും വിജയത്തിന് മാറ്റ് കൂട്ടി. ബിജെപി മുക്ത ഭാരതമാണ് കോൺഗ്രസ് ലക്ഷ്യം.
ഗുജറാത്ത് കലാപം, ബിബിസി ഡോക്യുമെന്ററി, കേരള സ്റ്റോറി, തുടങ്ങീ ഒട്ടേറെ വിവാദങ്ങളാണ് ബിജെപി രാജ്യത്ത് അഴിച്ചു വിടുന്നത്. കേരള സ്റ്റോറി ആയിരുന്നു നരേന്ദ്ര മോഡി കർണ്ണാടകയിൽ പ്രചാരണത്തിനായി തെരഞ്ഞെടുത്തത്. സിനിമ കടുത്ത തീവ്രവാദ സ്വഭാവമുള്ളതായതിനാൽ കേരളത്തിലടക്കം രാജ്യത്തൊട്ടാകെ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് സിനിമ തെരഞ്ഞെടുപ്പ് ആയുധമാക്കി മോഡി സർക്കാർ മാറ്റിയത്. സൗത്ത് ഇന്ത്യയിൽ 'താമര' വിരിയിക്കാൻ ശ്രമിച്ചപ്പോൾ ജനങ്ങൾ 'കൈ' പിടിച്ച് വിജയക്കൊടി നാട്ടി. ഇനി മുഖ്യമന്ത്രി ആരാകും എന്ന പ്രതീക്ഷയിലാണ് ജനം...

Article by നൗറിൻ മിനാറ. കെ. എം.
ബിഎ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ ( മധുരൈ കാമരാജ് യൂണിവേഴ്സിറ്റി ) സബ് എഡിറ്റർ - ട്രൂവിഷന് ന്യൂസ് ACV News Thalasseri ( 6 month trainy ), City Vision News Kannur ( 4 year experience - Sub Editor, Reporter, News anchoring )
The people joined hands; BJP free south