നിങ്ങൾക്ക് വിദേശത്തേക്ക് യാത്ര ചെയ്യാൻ പദ്ധതി ഉണ്ടോ ..എങ്കിൽ യാത്ര പോകുന്നതിന് മുമ്പ് നിങ്ങൾ ഒരുപാടുകാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. ടിക്കറ്റ് എടുക്കുന്നത് മുതൽ ബാഗ് പാക്ക് ചെയ്യുന്നതിൽ വരെ ശ്രദ്ധ കൊടുക്കണം. അതൊക്കെ അവിടെ നിൽക്കട്ടേ കയ്യിൽ ഫോറെക്‌സ് കാർഡുണ്ടോ? ഫോറെക്‌സ് കാർഡിനെ കേട്ടിട്ടില്ലേ... എങ്കിൽ വിശദമായി അറിയാം.. മറ്റൊരു രാജ്യം സന്ദർശിക്കുമ്പോൾ പണം കൊണ്ടുപോകുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള മാർഗങ്ങളിൽ ഒന്നാണ് ഫോറെക്‌സ് കാർഡ്.

ഇത് നിങ്ങളുടെ വിദേശ കറൻസി വഹിക്കുന്നു. നിങ്ങൾ സന്ദർശിക്കുന്ന രാജ്യത്തെ ആശ്രയിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള വിദേശ കറൻസിയിൽ പണം നിക്ഷേപിക്കാൻ സാധിക്കുന്ന പ്രീപെയ്ഡ് ക്രെഡിറ്റ് കാർഡാണ് ഇത് . കൂടാതെ ഇടപാടുകൾക്ക് ഫോറെക്‌സ് കാർഡ് ഉപയോഗിക്കുന്നതിന് പുറമെ ഈ കാർഡ് ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനും കഴിയും. ഈ കാർഡ് ഉണ്ടെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ പണം കയ്യിൽ കൊണ്ടുപോകേണ്ട ആവശ്യം വരുന്നില്ല .
വിദേശയാത്രയ്ക്കിടെ വിദേശനാണ്യം ആവശ്യം ആണ്. ഇതിന് ഏറ്റവും സുരക്ഷിതവും എളുപ്പവുമായ മാർഗ്ഗം ഫോറെക്സ് കാർഡ് എടുക്കുക എന്നതാണ്. മുൻകൂട്ടി ലോഡ് ചെയ്ത കാർഡാണ് ഇവ. വിദേശയാത്രയ്ക്കിടെ ഡെബിറ്റ് കാർഡ് പോലെ ഫോറെക്സ് കാർഡ് ഉപയോഗിക്കാം. കൂടാതെ ഒരു യാത്രക്കാരന് ഈ കാർഡ് ഉപയോഗിച്ച് പേയ്‌മെന്റുകൾ നടത്താൻ സാധിക്കും. ആവശ്യമെങ്കിൽ പണം (വിദേശ കറൻസി) പിൻവലിക്കാനും കഴിയും.
ആർക്കൊക്കെ ഫോറെക്സ് കാർഡ് വാങ്ങാം
പോര്‍ട്ട് ഓഫീസറെ കുറിച്ചുള്ള വിവരങ്ങള്‍ തേടി കെവൈസി അനുസരിച്ചുള്ള ഒരു ഇന്ത്യൻ പൗരന് മാത്രമേ ഫോറെക്സ് കാർഡ് വാങ്ങാൻ കഴിയൂ. പ്രവാസി ഇന്ത്യക്കാർക്ക് ഒന്നിന് അപേക്ഷിക്കാൻ കഴിയില്ല. അപേക്ഷാ ഫോമിൽ മാതാപിതാക്കളോ രക്ഷിതാവോ ഒപ്പിട്ട ശേഷം 12 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്തവർക്ക് കാർഡ് നൽകാം.
ആവശ്യമുള്ള രേഖകൾ
അപേക്ഷകൻഫോറെക്സ് കാർഡ് അപേക്ഷാ ഫോം പൂരിപ്പിക്കണം. ഓൺലൈനായോ നേരിട്ടോ ഇത് പൂരിപ്പിച്ച് നൽകാവുന്നതാണ്. ഫോമിനൊപ്പം, ഈ രേഖകൾ കൂടി സമർപ്പിക്കണം. അപേക്ഷകന്റെ പാസ്‌പോർട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്. ഇഷ്യൂ ചെയ്യുന്ന അതോറിറ്റിക്ക് വിസയുടെയും സ്ഥിരീകരിച്ച ടിക്കറ്റിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ആവശ്യപ്പെടാം.
ചാർജുകൾ: ഒരു കാർഡ് ഇഷ്യൂ ചെയ്യുന്ന കമ്പനിയോ ബാങ്കോ അന്തിമം ആക്കുന്നതിന് മുമ്പ്, കാർഡ് ഇഷ്യൂ ചെയ്യൽ, കറൻസി ലോഡിംഗ് അല്ലെങ്കിൽ ടോപ്പ് അപ്പ്, എടിഎമ്മിൽ നിന്ന് പിൻവലിക്കൽ, ബാലൻസ് അന്വേഷണങ്ങൾ, കൺവീനിയൻസ് ചാർജുകൾ തുടങ്ങയ ചാർജുകൾ സംബന്ധിച്ച് കാർഡിൽ നടത്തുന്ന ഇടപാടുകൾക്ക് ഈടാക്കുന്ന ചാർജുകൾ പരിശോധിക്കണം.
If you have a forex card, there is no need to stress, you can now make your foreign travel safer
