രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം; 12 വയസുകാരൻ ആശുപത്രിയിൽ

രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം; 12 വയസുകാരൻ ആശുപത്രിയിൽ
Apr 12, 2023 07:04 AM | By Athira V

മാവേലിക്കര: മാവേലിക്കര പല്ലാരിമംഗലത്ത് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനമേറ്റ 12 വയസുകാരനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീണുപരിക്കേറ്റെന്ന് പറഞ്ഞ് കുട്ടിയെ രണ്ടാനച്ഛൻ തന്നെയാണ് കുട്ടിയെ ചികിത്സക്ക് ആശുപത്രിയിൽ കൊണ്ടുവന്നത്.

കുട്ടിയുടെ മൂത്ത സഹോദരനും ഒപ്പമുണ്ടായിരുന്നു. രണ്ടാനച്ഛന്റെ പെരുമാറ്റത്തിലുള്ള ആസ്വാഭികതയും കുഞ്ഞിന്റെ പേടിച്ചുള്ള പെരുമാറ്റത്തിലും സംശയം തോന്നിയ ഡോക്ടറുടെ വിശദമായുള്ള പരിശോധനയിൽ ഞെട്ടിപ്പിക്കുന്ന പരിക്കുകൾ കണ്ടപ്പോഴാണ് രണ്ടാനച്ഛന്റെ ക്രൂരകൃത്യം കുട്ടി പറയുന്നത്.

ഉടൻ തന്നെ പൊലീസ് എയ്ഡ് പോസ്റ്റിലുള്ള പൊലീസുകാരൻ മാവേലിക്കര പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി രണ്ടാനച്ഛനെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയിൽ നിന്നും ചൈൽഡ് വെൽൽഫെയർ സെന്ററിൽ വിവരമറിയിച്ചു. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പല്ലാരിമംഗലത്ത് വാടകവീട്ടിലാണ് ഇവരുടെ താമസം.

രണ്ടാനച്ഛൻ കുട്ടിയെ പതിവായി മർദ്ദിക്കുമായിരുന്നുവെന്നും മാതാവ് ഇതിനെ എതിർത്തിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. കുട്ടിയുടെ തലക്ക് മുറിവേറ്റിട്ടുണ്ട്. മുതുകിലും അരയ്ക്ക് താഴെ പിൻഭാഗത്തും അടികൾ ഏറ്റ് മുറിഞ്ഞ് ഉണങ്ങിയ നിരവധി പാടുകളും ഉണ്ട്.

brutal beating by stepfather; A 12-year-old boy is in hospital

Next TV

Related Stories
 യുവാവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി

May 7, 2025 11:20 AM

യുവാവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി

കാസർഗോഡ് യുവാവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍...

Read More >>
യുവ വ്യാപാരിയെ കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 6, 2025 04:48 PM

യുവ വ്യാപാരിയെ കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുമ്പളയിൽ യുവ വ്യാപാരിയെ കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
ഡിവൈഎസ്‌പിക്ക് സിവില്‍ പൊലീസ് ഓഫീസറുടെ വധഭീഷണി; പൊലീസുകാരനെതിരെ കേസ്

May 5, 2025 10:10 PM

ഡിവൈഎസ്‌പിക്ക് സിവില്‍ പൊലീസ് ഓഫീസറുടെ വധഭീഷണി; പൊലീസുകാരനെതിരെ കേസ്

ഡിവൈഎസ്‌പിക്ക് സിവില്‍ പൊലീസ് ഓഫീസറുടെ...

Read More >>
Top Stories










Entertainment News