ബം​​ഗ​​ളൂ​​രു എ​​ഫ്‌.​​സി​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നി​​ടെ പ്ര​​തി​​ഷേ​​ധി​​ച്ച് ക​​ളം​​വി​​ട്ട കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​നെ​​തി​​രെ ന​​ട​​പ​​ടി

ബം​​ഗ​​ളൂ​​രു എ​​ഫ്‌.​​സി​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നി​​ടെ പ്ര​​തി​​ഷേ​​ധി​​ച്ച് ക​​ളം​​വി​​ട്ട കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​നെ​​തി​​രെ ന​​ട​​പ​​ടി
Apr 1, 2023 10:45 AM | By Vyshnavy Rajan

ന്യൂ​ഡ​ൽ​ഹി : ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ് പ്ലേ​​ഓ​​ഫി​​ല്‍ ബം​​ഗ​​ളൂ​​രു എ​​ഫ്‌.​​സി​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നി​​ടെ വി​​വാ​​ദ ഗോ​​ളി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് ക​​ളം​​വി​​ട്ട കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​നെ​​തി​​രെ ന​​ട​​പ​​ടി. ടീ​മി​ന് അ​​ഖി​​ലേ​​ന്ത്യ ഫു​​ട്ബാ​​ൾ ഫെ​​ഡ​​റേ​​ഷ​ൻ നാ​ല് കോ​ടി രൂ​പ പി​ഴ​യി​ട്ടു. ​

ക​ളി​ക്കാ​രെ തി​രി​ച്ചു​വി​ളി​ച്ച മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ ഇ​​വാ​​ൻ വു​​കൊ​​മാ​​നോ​​വി​​ച്ചി​​ന് അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ന​ട​ത്തു​ന്ന ടു​ർ​ണ​മെ​ന്റു​ക​ളി​ൽ പ​ത്ത് മ​ത്സ​ര​ങ്ങ​ളി​ൽ വി​ല​ക്കു​മേ​ർ​പ്പെ​ടു​ത്തി. അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ​യു​മു​ണ്ട്.

പ​ര​സ്യ​മാ​യി മാ​പ്പു പ​റ​യുകയും വേണം. പറഞ്ഞി​ല്ലെ​ങ്കി​ൽ ക്ല​ബി​ന്റെ പി​ഴ ആ​റ് കോ​ടി​യാ​യി ഉ​യ​ർ​ത്തും. അ​പ്പീ​ൽ ന​ൽ​കാ​ൻ അ​വ​സ​ര​മു​ണ്ട്. എ​ന്നാ​ലും സൂ​പ്പ​ർ ക​പ്പി​ൽ വു​​കൊ​​മാ​​നോ​​വി​​ച്ചി​​ന് പു​റ​ത്തി​രി​​ക്കേ​ണ്ടി വ​രും.

അ​​തേ​​സ​​മ​​യം, പോ​​യ​​ന്റ് വെ​​ട്ടി​​ച്ചു​​രു​​ക്കു​​ക​​യോ ടീ​​മി​​നെ അ​​യോ​​ഗ്യ​​രാ​​ക്കു​​ക​​യോ ചെ​യ്തി​ട്ടി​ല്ല. സു​​നി​​ല്‍ ഛേത്രി​​യു​​ടെ വി​​വാ​​ദ ഫ്രീ​​കി​​ക്ക് ഗോ​​ളി​​നെ തു​​ട​​ര്‍ന്ന് മ​​ത്സ​​രം പൂ​​ര്‍ത്തി​​യാ​​ക്കാ​​തെ തി​​രി​​ച്ചു​​വി​​ളി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

തിരിച്ചെത്താൻ ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടെങ്കിലും ടീം കൂട്ടാക്കിയില്ല. സ്​​​പോ​​ർ​​ട്സ്മാ​​ൻ സ്പി​​രി​​റ്റി​​ന്റെ ലം​​ഘ​​ന​​ത്തി​​നാ​​ണ് വ​​ൻ​​തു​​ക പി​​ഴ. ഒരാഴ്ചക്കുള്ളിൽ നിർദേശങ്ങൾ പാലിക്കണമെന്നാണ് ആവശ്യം.

കളി പാതിവഴിയിൽ നിർത്തുന്നത് ലോക ഫുട്ബാളിൽ അത്യപൂർവ അനുഭവമാണെന്നും പ്രഫഷനൽ ഫുട്ബാളിൽ ഒരിക്കൽ മാത്രമാണ് ടീം കളി നിർത്തി മടങ്ങിയ ചരിത്രമുള്ളതെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. 2012ൽ ഈസ്റ്റ് ബംഗാൾ- മോഹൻ ബഗാൻ മത്സരത്തിനിടെയായിരുന്നു അങ്ങനെ സംഭവിച്ചത്.

During the match against Bangalore F.C. Play against Kerala Blasters T

Next TV

Related Stories
വെള്ളകുപ്പായത്തിൽ ഇനി ഇല്ല, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

May 12, 2025 12:07 PM

വെള്ളകുപ്പായത്തിൽ ഇനി ഇല്ല, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ താരം വിരാട്...

Read More >>
കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

May 9, 2025 11:21 PM

കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ...

Read More >>
‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

May 5, 2025 08:36 PM

‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി....

Read More >>
Top Stories