സോൺടയ്ക്ക് പിഴയിട്ട് കോഴിക്കോട് കോർപ്പറേഷൻ

സോൺടയ്ക്ക് പിഴയിട്ട് കോഴിക്കോട് കോർപ്പറേഷൻ
Mar 30, 2023 11:27 PM | By Vyshnavy Rajan

കോഴിക്കോട് : സോൺടയ്ക്ക് കോഴിക്കോട് കോർപ്പറേഷൻ പിഴയിട്ടു. 38.85 ലക്ഷമാണ് പിഴ. ലേലത്തുകയുടെ 5 ശതമാനമാണിത്. കരാർ നീട്ടി നൽകുന്നതിലെ പ്രധാന വ്യവസ്ഥയായിരുന്നു ഇത്.

ഞെളിയൻപറമ്പിലെ മാലിന്യ നീക്കത്തിനുള്ള കരാർ കോഴിക്കോട് കോർപ്പറേഷൻ സോൺട കമ്പനിക്ക് നീട്ടി നൽകിയിരുന്നു. കരാർ പുതുക്കി നൽകാൻ കോർപ്പറേഷൻ ഭരണസമിതി തീരുമാനമെടുത്തു. നിബന്ധനകളോടെ പിഴയീടാക്കി കരാർ നീട്ടി നൽകാനായിരുന്നു കോർപ്പറേഷൻ ഭരണ സമിതിയുടെ നീക്കം.

വിഷയം കോർപ്പറേഷൻ കൗൺസിൽ ചർച്ച ചെയ്യുന്നുണ്ട്. നേരത്തെ നാല് തവണ സോൺടക്ക് കരാർ നീട്ടിനൽകിയിരുന്നു. ഞെളിയൻ പറമ്പിലെ മാലിന്യം ഒരു മാസത്തിനകം നീക്കണമെന്നതാണ് വ്യവസ്ഥ. എന്നാൽ കോർപ്പറേഷൻ ഭരണസമിതിയുടെ തീരുമാനം എതിർത്ത് പ്രതിപക്ഷം രംഗത്തെത്തി.

കോർപറേഷന്റെ ഈ നീക്കത്തെ ശക്തമായി എതിർക്കുന്നുവെന്ന് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് അറിയിച്ചു. ബ്രഹ്മപുരത്തടക്കം വീഴ്ച വരുത്തിയ സോൺടയെ കരിമ്പട്ടികയിൽ ഉൾപെടുത്തണം എന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കോർപ്പറേഷൻ നീക്കം അംഗീകരിക്കില്ലെന്ന് ബിജെപിയും ലീഗും അറിയിച്ചു.

കമ്പനിക്ക് മുൻപിൽ ഭരണസമിതി വെക്കുന്ന ഉപാധികൾ ആളുകളുടെ കണ്ണിൽ പൊടിയിടാനെന്ന് ബിജെപി ആരോപിച്ചു. നാലുവർഷമായി ഒന്നും ചെയ്യാത്തവർ 30 ദിവസം കൊണ്ട് എന്ത് ചെയ്യുമെന്നാണ് ലീഗിന്റെ ചോദ്യം. തീരുമാനം നിരുത്തരവാദപരം ആണെന്നും അവർ കൂട്ടിച്ചേർത്തു.

Kozhikode Corporation fined zonta

Next TV

Related Stories
കേരളത്തിൽ ജാഗ്രത, ആൻഡമാൻ കടലിൽ കാലവർഷമെത്തി; ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

May 13, 2025 02:40 PM

കേരളത്തിൽ ജാഗ്രത, ആൻഡമാൻ കടലിൽ കാലവർഷമെത്തി; ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

ആൻഡമാൻ കടലിൽ കാലവർഷമെത്തി, കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക്...

Read More >>
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു

May 13, 2025 11:39 AM

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു ...

Read More >>
പാനൂരിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

May 13, 2025 11:20 AM

പാനൂരിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

പാനൂരിൽ സ്റ്റീൽ ബോംബുകൾ...

Read More >>
Top Stories










GCC News