അഹമ്മദാബാദ് : ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ നാളെ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനിറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് തുടക്കത്തിലെ തിരിച്ചടി.

നായകന്‍ എം എസ് ധോണിക്ക് പരിശീലനത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റുവെന്ന് ഇന്‍സൈഡ് സ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു. ധോണിയുടെ പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമല്ല.
നാളത്തെ മത്സരത്തില്‍ ധോണി കളിച്ചില്ലെങ്കില്‍ പകരം ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ കൂടിയായ ബെന്‍ സ്റ്റോക്സ് ആകും ചെന്നൈയെ നയിക്കുക എന്നാണ് റിപ്പോര്‍ട്ട്.
പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനാകാത്ത ബെന്‍ സ്റ്റോക്സ് സീസണിന്‍റെ തുടക്കത്തില്‍ പന്തെറിയില്ല എന്നതും ചെന്നൈക്ക് തിരിച്ചടിയാണ്. അതേസമയം, ഉദ്ഘാടന മത്സരത്തില്‍ കളിക്കാനായി ചെന്നൈ ടീം അഹമ്മദാബാദില്‍ എത്തി.
Early setback for Chennai Super Kings; Dhoni was injured during training
