തിരുവനന്തപുരം: നെടുമങ്ങാട് അരുവിക്കരയിൽ ഭർത്താവ് ഭാര്യയെയും അമ്മായിയെയും വെട്ടി പരിക്കേൽപ്പിച്ച് ആത്മഹത്യക്കു ശ്രമിച്ചു. അമ്മായി മരിച്ചു. മെഡിക്കൽ കൊളേജ് ജീവനക്കാരൻ അലി അക്ബറാണ് ഭാര്യയും അമ്മായിയെയും വെട്ടിയത്.

ഭാര്യ മാതാവ് നാദിറ കൊല്ലപ്പെട്ടു. ഭാര്യ മുംതാസിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം മണ്ണെണ ഒഴിച്ച് തീ കത്തിച്ചു. അലി അക്ബറും സ്വയം തീ കൊളുത്തി. അലി അക്ബറും മുംതാസും ആശുപത്രിയിൽ. ഹയർ സെക്കന്റെറി അധ്യാപികയാണ് മുംതാസ്.
അലി അക്ബർ നാളെ സർവീസിൽ നിന്നും വിരമിക്കാനിരിക്കെയാണ് സംഭവം. മകൾ ആർഷയുടെ മുന്നിൽ വച്ചാണ് അലി അക്ബർ കൊലപാതകം ചെയ്തത്. അലി അക്ബറിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
In Thiruvananthapuram, the husband slashed his wife and mother-in-law
