ചാരുംമൂട് : ആലപ്പുഴയില്‍ ടോറസ് ലോറി ഇടിച്ചു യുവാവിന് ദാരുണാന്ത്യം. നൂറുനാട് തത്തംമുന്ന വിളയിൽ പുത്തൻവീട്ടിൽ അനിൽകുമാറിന്റെ മകൻ ആദർശ് (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഒരു മണിക്കാണ് അപകടം നടന്നത്.

കരിമുളയ്ക്കൽ തുരുത്തിയിൽ ജംഗ്ഷനിൽ വെച്ച് ടോറസ് ലോറി ഇടിക്കുകയായിരുന്നു. ബന്ധു വീട്ടിനടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവം കണ്ടു വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയാണ് അപകടം സംഭവിച്ചത്. നൂറുനാട് പൊലീസ് അപകടത്തില്‍ കേസ് എടുത്തു. അമ്മ :സൽമ, സഹോദരി: ആതിര. സംസ്കാരം നടത്തി.
A young man died after being hit by a Taurus lorry while returning from a festival in Alappuzha
