മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ആദ്യ യോഗം ഇന്ന് കോഴിക്കോട് ചേരും. മുസ്ലിംലീഗ് ഉന്നതാധികാര സമിതിക്ക് പകരമാണ് സെക്രട്ടറിയേറ്റ് നിലവിൽ വന്നത്. കഴിഞ്ഞ 18ന് നടന്ന ജനറൽ കൗൺസിൽ യോഗമാണ് സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുത്തത്.

പ്രത്യേക ക്ഷണിതാക്കൾ ഉൾപ്പെടെ നാല്പതിലേറെ അംഗങ്ങൾ സെക്രട്ടറിയേറ്റിൽ ഉണ്ട്. വൈകിട്ട് ചേരുന്ന യോഗത്തിൽ രാഹുൽഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ ദേശീയതലത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത് ചർച്ചാവിഷയമാകും.
അഖിലേന്ത്യ പ്രസിഡന്റ് കെഎം ഖാദർ മൊയ്തീൻ, തമിഴ്നാട് ഘടകം ജനറൽ സെക്രട്ടറി എം അബൂബക്കർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. സെക്രട്ടറിയേറ്റിന് ശേഷം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളുടെ ഇഫ്താർ വിരുന്നും നടക്കും.
The first meeting of the Muslim League state secretariat will be held in Kozhikode today
