അമ്മ മരിച്ച് 15 മിനിറ്റിന് ശേഷം മകനും മരിച്ചു

അമ്മ മരിച്ച് 15 മിനിറ്റിന് ശേഷം മകനും മരിച്ചു
Mar 25, 2023 05:20 PM | By Vyshnavy Rajan

ഹരിപ്പാട് : അമ്മ മരിച്ച് 15 മിനിറ്റിന് ശേഷം മകനും മരിച്ചു. തുലാംപറമ്പ് വടക്ക് പല്ലാരിക്കൽ പടീറ്റതിൽ സരസ്വതി അമ്മ(85)യും മകൻ കുമാരപുരം എരിക്കാവ് വൈഷ്ണവത്തിൽ രാധാകൃഷ്ണൻ നായരു(65)മാണ് ഇന്നലെ മരിച്ചത്.

വാർദ്ധക്യ സഹജമായ അസുഖത്താൽ വീട്ടിൽ കിടപ്പിലായിരുന്ന സരസ്വതി അമ്മ ഇന്നലെ പകൽ 3.30 നും ഹൃദയ സംബന്ധമായ അസുഖത്താൽ മാന്നാർ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകൻ രാധാകൃഷ്ണൻ നായർ 3.45 നു മാണ് മരിച്ചത്. സരസ്വതി അമ്മയുടെ സംസ്ക്കാരം ഇന്ന് നടന്നു. മകന്റെ സംസ്ക്കാരം നാളെ നടക്കും.

പരേതനായ ശിവശങ്കരപിള്ളയാണ് സരസ്വതി അമ്മയുടെ ഭർത്താവ്. മറ്റുമക്കൾ: രാധാമണി അമ്മ, രാജേന്ദ്രൻ, അനിൽ കുമാർ. മരുമക്കൾ: പൊന്നമ്മ, വിജയലക്ഷ്മി. ലോട്ടറി വില്പനക്കാരനായിരുന്നു രാധാകൃഷ്ണൻ നായർ.

പരേതയായ രമണിയമ്മയാണ് ഭാര്യ. മക്കൾ: രാകേഷ് കൃഷ്ണൻ (മാന്നാർ തൃക്കുരട്ടി മഹാ ദേവർ ക്ഷേത്രം), മഹേഷ് കൃഷ്ണൻ , രാഹുൽ കൃഷ്ണൻ. മരുമക്കൾ: ലക്ഷ്മി, അക്ഷര, രാജി.

15 minutes after the death of the mother, the son also died

Next TV

Related Stories
കേരളത്തിൽ ജാഗ്രത, ആൻഡമാൻ കടലിൽ കാലവർഷമെത്തി; ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

May 13, 2025 02:40 PM

കേരളത്തിൽ ജാഗ്രത, ആൻഡമാൻ കടലിൽ കാലവർഷമെത്തി; ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

ആൻഡമാൻ കടലിൽ കാലവർഷമെത്തി, കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക്...

Read More >>
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു

May 13, 2025 11:39 AM

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു ...

Read More >>
പാനൂരിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

May 13, 2025 11:20 AM

പാനൂരിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

പാനൂരിൽ സ്റ്റീൽ ബോംബുകൾ...

Read More >>
Top Stories