വൈത്തിരി: മദ്യപിച്ച് വഴക്കുണ്ടാക്കിയ സഹോദരങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ജ്യേഷ്ഠൻ അനുജനെ അടിച്ചുകൊന്നു. പൊഴുതന അച്ചൂർ അഞ്ചാം യൂനിറ്റ് സ്വദേശി റെനി ജോർജ് (34) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ ജ്യേഷ്ഠൻ ബെന്നി ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിൽ വഴക്കുണ്ടാക്കുകയും ഒടുവിൽ ബെന്നി ചുറ്റിക കൊണ്ട് റെനിയുടെ തലയ്ക്കടിക്കുകയുമാണെന്ന് കരുതുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ക്കേസ്; പ്രതി അറസ്റ്റിൽ
പോത്താനിക്കാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റിൽ. പല്ലാരിമംഗലം മാവുടി പെരിയപ്പനാൽ ഡിനീഷിനെയാണ് (38) പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി മാത്രമുള്ള സമയത്ത് വീട്ടിൽ അതിക്രമിച്ചുകയറി ഉപദ്രവിക്കുകയായിരുന്നു.
എസ്.ഐ എം.സി. എൽദോസ്, എ.എസ്.ഐ എം.എസ്. മനോജ്, എസ്.സി.പി.ഒമാരായ അജി കുട്ടപ്പൻ, വി.എം. സൈനബ, എൻ.കെ. സജി എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിൽ
കോഴിക്കോട് : കോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിൽ.
ട്യൂഷൻ ക്ലാസിലേക്ക് പോവുകയായിരുന്ന കുട്ടിയെ സീറ്റിൽ അടുത്ത് വന്നിരുന്ന് ലൈംഗികമായി ഉപദ്രവിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടർ കൽപ്പള്ളി സ്വദേശി മുഹമ്മദ് സിനാനെയാണ് (22) മാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
എതിർപ്പ് പ്രകടിപ്പിച്ച കുട്ടിയോട് സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു. വീട്ടിലെത്തിയ കുട്ടി മാതാവിനോട് വിവരം പറയുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
A conflict between drunken and brawling siblings; The elder brother killed his younger brother
