രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയ നടപടി; തലസ്ഥാനത്ത് പ്രതിഷേധ പ്രകടനവുമായി ഡിവൈഎഫ്ഐ

രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയ നടപടി;  തലസ്ഥാനത്ത് പ്രതിഷേധ പ്രകടനവുമായി ഡിവൈഎഫ്ഐ
Mar 24, 2023 08:53 PM | By Vyshnavy Rajan

തിരുവനന്തപുരം : കോൺ​ഗ്രസ് നേതാവും വയനാട് ലോക്സഭാ എംപിയുമായ രാഹുൽ ​ഗാന്ധിയെ വിവാദ പ്രസം​ഗക്കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് അയോ​ഗ്യനാക്കിയ നടപടിക്കടക്കമെതിരെ പ്രതിഷേധവുമായി തിരുവനന്തപുരത്ത് ഇടതുയുവജന സംഘടനയായ ഡിവൈഎഫ്ഐ പ്രകടനം നടത്തി.

രാജ്യത്തെ പ്രതിപക്ഷ നേതൃനിരയിലെ പ്രമുഖരെ വേട്ടയാടുന്ന മോദി സർക്കാരിന്റെ നടപടിയ്ക്കെതിരെയും പ്രതിപക്ഷ എംപിമാരെ ദില്ലിയിൽ അറസ്റ്റ് ചെയ്തതിനെതിരെയുമാണ് തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്.

മോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ ദില്ലിയിൽ സമരം നടത്തിയ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എംപി ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു.

രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയ നടപടി പ്രതിപക്ഷ നേതൃനിരയെ വേട്ടയാടുന്നതിന്റെ ഭാഗമാണെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്ക് മുൻകൈയുള്ള സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് ഭീഷണി തുടരുകയാണ്.

പ്രതിപക്ഷത്തെ പ്രധാന നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ കേസെടുക്കുന്നത് ഇതിന്റെ ഭാഗമാണ്. ഇത്തരം ഏകാധിപത്യ നിലപാടുകൾക്കെതിരെ പ്രതികരിച്ച പ്രതിപക്ഷ എം പിമാരെ ഡൽഹിയിൽ അറസ്റ്റ് ചെയ്തത് അംഗീകരിക്കാനാവില്ലെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ച് ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.അനൂപ് അധ്യക്ഷത വഹിച്ചു.

Disqualification of Rahul Gandhi; DYFI to protest in the capital

Next TV

Related Stories
ശ്രദ്ധയുടെ ആത്മഹത്യ; അമല്‍ ജ്യോതി കോളജ് മാനേജ്‌മെന്റിനെതിരെ ആരോപണവുമായി പിതാവ്

Jun 6, 2023 11:13 PM

ശ്രദ്ധയുടെ ആത്മഹത്യ; അമല്‍ ജ്യോതി കോളജ് മാനേജ്‌മെന്റിനെതിരെ ആരോപണവുമായി പിതാവ്

മകളെക്കുറിച്ച് തെറ്റായ കാര്യങ്ങളാണ് കോളജ് മാനേജ്‌മെന്റ് തന്നെ അറിയിച്ചതെന്ന് സതീഷ്...

Read More >>
കോഴിക്കോട് ബൈക്ക് മോഷണസംഘം പിടിയിൽ

Jun 6, 2023 11:02 PM

കോഴിക്കോട് ബൈക്ക് മോഷണസംഘം പിടിയിൽ

കോഴിക്കോട് ബൈക്ക് മോഷണസംഘം...

Read More >>
സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

Jun 6, 2023 10:23 PM

സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

മുന്‍ രാജ്യസഭാ അംഗവും സിനിമാതാരവുമായ സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച അന്യസംസ്ഥാന ലോറി ഡ്രൈവറെ...

Read More >>
അറബിക്കടലിൽ ‘ബിപോർജോയ്’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു

Jun 6, 2023 09:56 PM

അറബിക്കടലിൽ ‘ബിപോർജോയ്’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു

തെക്ക് കിഴക്കൻ അറബിക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം മധ്യ തെക്കൻ അറബിക്കടലിനും അതിനു സമീപത്തുള്ള തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായി...

Read More >>
ചുഴലിക്കാറ്റ്: തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്, കടലോര ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു

Jun 6, 2023 08:51 PM

ചുഴലിക്കാറ്റ്: തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്, കടലോര ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു

ചുഴലിക്കാറ്റ് ഭീഷണി ഒഴിയുന്നതുവരെ തീരദേശമേഖലകളിൽ ഫിഷറീസ് വകുപ്പിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ തയാറാക്കാനും...

Read More >>
എക്സൈസ് വകുപ്പിന്റെ പുതിയ കമീഷണറായി എ.ഡി.ജി.പി മഹിപാൽ യാദവ് ചുമതലയേറ്റു

Jun 6, 2023 08:47 PM

എക്സൈസ് വകുപ്പിന്റെ പുതിയ കമീഷണറായി എ.ഡി.ജി.പി മഹിപാൽ യാദവ് ചുമതലയേറ്റു

എക്സൈസ് വകുപ്പിന്റെ പുതിയ കമീഷണറായി എ.ഡി.ജി.പി മഹിപാൽ യാദവ്...

Read More >>
Top Stories