കൽപ്പറ്റ : രാഹുൽഗാന്ധിക്കെതിരായ നീക്കത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ മാർച്ചിൽ നേതാക്കളും പ്രവർത്തകരും തമ്മിൽത്തല്ലി.

കൽപ്പറ്റ കനറാ ബാങ്ക് പരിസരത്തുനിന്ന് ഡിസിസി നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് ആരംഭിച്ച ഉടനായിരുന്നു തമ്മിൽത്തല്ല്. ടി സിദ്ദിഖ് എംഎൽഎയുടെ ഓഫീസ് സെക്രട്ടറി സാലി റാട്ടക്കൊല്ലിയും കെപിസിസി അംഗം പി പി ആലിയും തമ്മിലാണ് സംഘർഷമുണ്ടായത്.
ചാനലുകൾ ദൃശ്യം ചിത്രീകരിക്കുമ്പോൾ മുന്നിൽ നിൽക്കാനായാണ് നേതാക്കളും പ്രവർത്തകരും തമ്മിൽത്തല്ലിയത്. ടി സിദ്ദീഖ് എംഎൽഎയുടെ സാന്നിധ്യത്തിലായിരുന്നു മർദനം.
Disqualification of Rahul Gandhi; Leaders and workers clashed during the protest march
