വാഴപ്പിണ്ടിയുമായി യൂത്ത് കോൺ​ഗ്രസ് നേതാക്കൾ അറസ്റ്റിൽ

 വാഴപ്പിണ്ടിയുമായി യൂത്ത് കോൺ​ഗ്രസ് നേതാക്കൾ അറസ്റ്റിൽ
Mar 24, 2023 07:26 PM | By Athira V

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ പ്രതിഷേധിക്കാൻ വാഴപ്പിണ്ടിയുമായി എത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കടയിലെ അഞ്ച് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെയാണ് പൊലീസ് കരുതൽ കസ്റ്റഡിയിൽ എടുത്തത്. മന്ത്രി മുഹമ്മദ് റിയാസിന് എതിരായ പ്രതിഷേധം കണക്കിലെടുത്താണ് തടങ്കൽ. പ്രതിഷേധിക്കാൻ വാഴപ്പിണ്ടിയുമായാണ് ഇവർ എത്തിയത്. നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ വാഴപ്പിണ്ടി പരാമർശം നടത്തിയതിനെ തുടർന്നാണ് കോൺ​ഗ്രസ് റിയാസിനെതിരെ രം​ഗത്തെത്തിയത്.

തുടർന്ന് മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായതാണ് റിയാസെന്ന് പ്രതിപക്ഷ നേതാവും തിരിച്ചടിച്ചു. അതിനിടെ, ഫാരിസ് അബൂബക്കർ വിവാദത്തില്‍ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ് രം​ഗത്തെത്തി. തനിക്ക് പുതിയ ഒരു അമ്മാവനെ കൂടി കിട്ടിയെന്നായിരുന്നു റിയാസിന്‍റെ പരിഹാസം. ഇതുവരെ ഫോണിൽ പോലും സംസാരിക്കാത്തയാളാണ് ഫാരിസ് അബൂബക്കറെന്നും ആരോപണം ഉന്നയിക്കാമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഫാരിസ് അബൂബക്കർ ബന്ധുവെന്ന ആരോപണത്തിനായിയിരുന്നും മുഹമ്മദ് റിയാസിന്റെ മറുപടി.

മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധുവായ ഫാരിസ് അബൂബക്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും പി സി ജോർജ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അതേസമയം, ഫാരിസ് അബുബക്കറിനെതിരെ ഇൻകം ടാക്സ് റെയ്ഡിന് പിന്നാലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. കൊച്ചിയിലടക്കം ഭൂമി വാങ്ങിക്കൂട്ടാൻ വൻ തോതിൽ കളളപ്പണ ഇടപാട് നടത്തി എന്ന വിവരത്തെത്തുടർന്നാണിത്. നികുതി വെട്ടിച്ച് കോടിക്കണക്കിന് രൂപയുടെ ഭൂമി ഇടപാടുകൾ നടത്തിയതും വിദേശത്തുവെച്ചടക്കം പണം കൈമാറ്റം നടത്തിയതുമാണ് ഇൻകം ടാക്സ് അന്വേഷിക്കുന്നത്.

ഈ ഇടപാടുകളിലെ കളളപ്പണം സംബന്ധിച്ചാണ് എൻഫോഴ്സ്മെന്‍റ് പരിശോധന. കൊച്ചിയിലടക്കം ഇടനിലക്കാരെ ഉപയോഗിച്ച് ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് ആക്ഷേപം, ഇതിനായി കടലാസ് കമ്പനികൾ ഉണ്ടാക്കിയോ എന്നും കേന്ദ്ര ഏജൻസികൾ പരിശോധിച്ചു. ഇപ്പോൾ വിദേശത്തുളള ഫാരിസ് അബൂബക്കറിനോട് ഈയാഴ്ച തന്നെ ചെന്നൈയിലെത്താൻ ഇൻകം ടാക്സ് ആവശ്യപ്പെട്ടിട്ടുണ്ട്. ആദായനികുതി വകുപ്പിന്‍റെ പരിശോധനയിൽ കിട്ടിയ വിവരങ്ങൾ കൂടി ചേർത്താകും എൻഫോഴ്സ്മെന്‍റ് അന്വേഷണം. കേരളത്തിലേതടക്കം പല പ്രമുഖരുടെയും ബിനാമി കള്ളപ്പണം ഈ ഭൂമിയിടപാടുകളിൽ ഉണ്ടോയെന്നും എൻഫോഴ്സ്മെന്‍റ് പരിശോധിക്കും.

Youth Congress leaders arrested with banana pindi

Next TV

Related Stories
ശ്രദ്ധയുടെ ആത്മഹത്യ; അമല്‍ ജ്യോതി കോളജ് മാനേജ്‌മെന്റിനെതിരെ ആരോപണവുമായി പിതാവ്

Jun 6, 2023 11:13 PM

ശ്രദ്ധയുടെ ആത്മഹത്യ; അമല്‍ ജ്യോതി കോളജ് മാനേജ്‌മെന്റിനെതിരെ ആരോപണവുമായി പിതാവ്

മകളെക്കുറിച്ച് തെറ്റായ കാര്യങ്ങളാണ് കോളജ് മാനേജ്‌മെന്റ് തന്നെ അറിയിച്ചതെന്ന് സതീഷ്...

Read More >>
കോഴിക്കോട് ബൈക്ക് മോഷണസംഘം പിടിയിൽ

Jun 6, 2023 11:02 PM

കോഴിക്കോട് ബൈക്ക് മോഷണസംഘം പിടിയിൽ

കോഴിക്കോട് ബൈക്ക് മോഷണസംഘം...

Read More >>
സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

Jun 6, 2023 10:23 PM

സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

മുന്‍ രാജ്യസഭാ അംഗവും സിനിമാതാരവുമായ സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച അന്യസംസ്ഥാന ലോറി ഡ്രൈവറെ...

Read More >>
അറബിക്കടലിൽ ‘ബിപോർജോയ്’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു

Jun 6, 2023 09:56 PM

അറബിക്കടലിൽ ‘ബിപോർജോയ്’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു

തെക്ക് കിഴക്കൻ അറബിക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം മധ്യ തെക്കൻ അറബിക്കടലിനും അതിനു സമീപത്തുള്ള തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായി...

Read More >>
ചുഴലിക്കാറ്റ്: തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്, കടലോര ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു

Jun 6, 2023 08:51 PM

ചുഴലിക്കാറ്റ്: തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്, കടലോര ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു

ചുഴലിക്കാറ്റ് ഭീഷണി ഒഴിയുന്നതുവരെ തീരദേശമേഖലകളിൽ ഫിഷറീസ് വകുപ്പിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ തയാറാക്കാനും...

Read More >>
എക്സൈസ് വകുപ്പിന്റെ പുതിയ കമീഷണറായി എ.ഡി.ജി.പി മഹിപാൽ യാദവ് ചുമതലയേറ്റു

Jun 6, 2023 08:47 PM

എക്സൈസ് വകുപ്പിന്റെ പുതിയ കമീഷണറായി എ.ഡി.ജി.പി മഹിപാൽ യാദവ് ചുമതലയേറ്റു

എക്സൈസ് വകുപ്പിന്റെ പുതിയ കമീഷണറായി എ.ഡി.ജി.പി മഹിപാൽ യാദവ്...

Read More >>
Top Stories