കോഴിക്കോട് : കോഴിക്കോട് റഷ്യൻ യുവതി പരിക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ റഷ്യൻ യുവതിയുടെ ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ.

കൂരാച്ചുണ്ട് സ്വദേശിയായ യുവാവിനെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കോഴിക്കോട് കൂരാച്ചുണ്ടിൽ വെച്ച് പരിക്കറ്റ റഷ്യൻ യുവതിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.
ദ്വിഭാഷിയുടെ സഹായത്തോടെയാണ് മൊഴിയെടുക്കുക. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൂരാചുണ്ട് പൊലീസാണ് കഴിഞ്ഞ ദിവസം രാത്രി ഇവരെ മെഡിക്കൽ കോളേജിലെത്തിച്ചത്.
ആൺസുഹൃത്തിൻ്റെ ഉപദ്രവത്തെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടിയതെന്നാണ് ലഭിച്ച വിവരം. കയ്യിൽ മുറിവുണ്ടാക്കിയ പാടുമുണ്ട്.
യുവതി മെഡിക്കൽ കോളേജിലെ ഐ സി യുവിൽ ചികിത്സയിലാണ്. സംഭവത്തിൽ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി.
Kozhikode incident where a Russian woman was injured and sought treatment; The boyfriend is in police custody
