കൊറിയർ സർവീസിന്റെ മറവിൽ മാരക മയക്കുമരുന്ന് വിൽപന; രണ്ടു പേർ പിടിയിൽ

കൊറിയർ സർവീസിന്റെ മറവിൽ മാരക മയക്കുമരുന്ന് വിൽപന; രണ്ടു പേർ പിടിയിൽ
Mar 24, 2023 02:01 PM | By Vyshnavy Rajan

കോഴിക്കോട് : കൊറിയർ സർവീസിന്റെ മറവിൽ മാരക മയക്കുമരുന്ന് വിൽപന നടത്തിയ രണ്ടു പേർ എടച്ചേരി പൊലീസിന്റെ പിടിയിലായി. വടകര ഏറാമല ഉഷസിൽ റാനിഷ് (30), എടച്ചേരി ഒതയോത്ത് അഭിൻ (35) എന്നിവരെയാണ് എടച്ചേരി എസ്.ഐ ആൻഫി റസലും സംഘവും ചേർന്ന് പിടികൂടിയത്. 15 പായ്ക്കറ്റ് എംഡിഎംഎ ആണ് സംഘം കണ്ടെടുത്തത്.

പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കാർത്തികപ്പള്ളി റോഡിൽ എളങ്ങോളിയിൽ ഇവർ നടത്തുന്ന കൊറിയർ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്.

പിടിയിലായ രണ്ടു പേരെയും ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. എവിടെ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്നും പിന്നിലാരാണെന്നും വ്യക്തമാക്കാൻ കൂടുതൽ അന്വേഷണം വേണ്ടിവരും. കൂടുതൽ അറസ്റ്റും ഉണ്ടാകുമെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.

Sale of deadly drugs under cover of courier service; Two people are under arrest

Next TV

Related Stories
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു

May 13, 2025 11:39 AM

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു ...

Read More >>
പാനൂരിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

May 13, 2025 11:20 AM

പാനൂരിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

പാനൂരിൽ സ്റ്റീൽ ബോംബുകൾ...

Read More >>
വികസനക്കാഴ്‌ചകൾ നിറച്ച്‌  ‘എന്റെ കേരളം’ മേളക്ക്‌ ഇന്ന് കോഴിക്കോട് സമാപനം

May 13, 2025 06:44 AM

വികസനക്കാഴ്‌ചകൾ നിറച്ച്‌ ‘എന്റെ കേരളം’ മേളക്ക്‌ ഇന്ന് കോഴിക്കോട് സമാപനം

‘എന്റെ കേരളം’ പ്രദർശന വിപണന മേളക്ക് നിറഞ്ഞ ജനപങ്കാളിത്തത്തോടെ ഇന്ന് വൈകിട്ട്...

Read More >>
ജാ​ഗ്രത; കേരളത്തിൽ വരും ദിവസങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

May 13, 2025 06:15 AM

ജാ​ഗ്രത; കേരളത്തിൽ വരും ദിവസങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

കേരളത്തിൽ വരും ദിവസങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന്...

Read More >>
Top Stories