മസ്ജിദിൽ നിന്നു ഇറങ്ങി വന്നയാളെ തീ കൊളുത്തി; ഒരാൾ പിടിയിൽ

മസ്ജിദിൽ നിന്നു ഇറങ്ങി വന്നയാളെ തീ കൊളുത്തി; ഒരാൾ പിടിയിൽ
Mar 23, 2023 09:28 AM | By Vyshnavy Rajan

ലണ്ടൻ: മസ്ജിദിൽ നിന്നു ഇറങ്ങി വന്ന 70 കാരനെ തീ കൊളുത്തി ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. യു.കെയിൽ ബർമിങ്‌ഹാമിലെ എഡ്ജ്ബാസ്റ്റണിൽ കഴിഞ്ഞദിവസം രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം.

മസ്ജിദിൽ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന ഇരയുടെ ദേഹത്തേക്ക് അജ്ഞാത വസ്തു സ്പ്രേ ചെയ്ത ശേഷം ജാക്കറ്റിനു തീകൊളുത്തുകയായിരുന്നു. സംഭവം കണ്ട വഴിയാത്രക്കാർ ഓടിയെത്തിയാണ് തീ അണച്ച് 70 കാരനെ രക്ഷിച്ചത്.

സംഭവത്തില്‍ തീവ്രവാദ അന്വേഷണത്തിനാണു പൊലീസ് ഉത്തരവിട്ടത്. തീകൊളുത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. തീ കൊളുത്തിയതിന് ശേഷം അക്രമി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം.

കഴിഞ്ഞ മാസം വെസ്റ്റ് ലണ്ടനില്‍ സമാനമായ രീതിയില്‍ 82 കാരനെ തീകൊളുത്തിയിരുന്നു. രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്നു വെസ്റ്റ്മിഡ്‌ലാൻഡ്സ് പൊലീസും മെട്രോപൊളിറ്റൻ പൊലീസും അന്വേഷിക്കുന്നുണ്ട്.

The one who came down from the mosque was set on fire; One arrested

Next TV

Related Stories
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

May 11, 2025 06:35 AM

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍...

Read More >>
മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

May 10, 2025 09:07 PM

മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

മുൻ കാമുകിയുടെ കുളിമുറിയിൽ കത്തിയുമായി അതിക്രമിച്ചു കയറി ഒളിച്ചിരുന്ന യുവാവ്...

Read More >>
Top Stories