പ്രഥമ വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി കാപിറ്റൽസ് ഫൈനലിൽ

പ്രഥമ വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി കാപിറ്റൽസ് ഫൈനലിൽ
Mar 22, 2023 07:07 AM | By Vyshnavy Rajan

മുംബൈ : പ്രഥമ വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി കാപിറ്റൽസ് ഫൈനലിൽ പ്രവേശിച്ചു. അവസാന ലീഗ് മത്സരത്തിൽ യു.പി വാരിയേഴ്സിനെ അഞ്ചു വിക്കറ്റിന് തോൽപിച്ച് പോയന്റ് പട്ടികയിൽ ഒന്നാമതെത്തിയതോടെയാണ് കാപിറ്റൽസിന് നേരിട്ട് കലാശക്കളിക്ക് യോഗ്യത ലഭിച്ചത്.

ഇവർക്കും മുംബൈ ഇന്ത്യൻസിനും എട്ടു മത്സരങ്ങളിൽ 12 വീതം പോയന്റാണുള്ളത്. എന്നാൽ, റൺറേറ്റിലെ മുൻതൂക്കം മെഗ് ലാനിങ്ങിനും സംഘത്തിനും തുണയായി. മുംബൈയും മൂന്നാം സ്ഥാനക്കാരായ യു.പിയും വെള്ളിയാഴ്ച എലിമിനേറ്ററിൽ ഏറ്റുമുട്ടും.

ഇതിൽ ജയിക്കുന്നവരാണ് ഞായറാഴ്ചത്തെ ഫൈനലിൽ ഡൽഹിയുടെ എതിരാളികൾ. ചൊവ്വാഴ്ചത്തെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ മുംബൈ നാലു വിക്കറ്റിന് തോൽപിച്ചു.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 20 ഓവറിൽ ഒമ്പതു വിക്കറ്റിന് 125 റൺസെടുത്തു. മറുപടിയിൽ 16.3 ഓവറിൽ മുംബൈ ആറിന് 129ലെത്തി. ഡൽഹിക്കെതിരെ ആദ്യം ബാറ്റ് ചെയ്ത യു.പി 20 ഓവറിൽ ആറു വിക്കറ്റിന് 138 റൺസ് നേടി.17.5 ഓവറിൽ അഞ്ചു വിക്കറ്റിന് കാപിറ്റൽസ് ലക്ഷ്യം കണ്ടു.

Delhi Capitals in the first women's Premier League cricket final

Next TV

Related Stories
മഹേന്ദ്ര സിംഗ് ധോണിയുടെ കാൽമുട്ടിന്റെ ശസ്ത്രക്രിയ കഴിഞ്ഞു;  വിജയകരമെന്ന് റിപ്പോർട്ട്

Jun 3, 2023 06:53 AM

മഹേന്ദ്ര സിംഗ് ധോണിയുടെ കാൽമുട്ടിന്റെ ശസ്ത്രക്രിയ കഴിഞ്ഞു; വിജയകരമെന്ന് റിപ്പോർട്ട്

മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലാണ് അദ്ദേഹം ശസ്ത്രക്രിയയ്‌ക്ക്...

Read More >>
 ഐ.പി.എൽ കിരീട നേട്ടത്തിന് പിന്നാലെ ധോണി ആശുപത്രിയിലേക്ക്; കാരണം കാൽമുട്ടിലെ പരിക്ക്

May 31, 2023 09:25 PM

ഐ.പി.എൽ കിരീട നേട്ടത്തിന് പിന്നാലെ ധോണി ആശുപത്രിയിലേക്ക്; കാരണം കാൽമുട്ടിലെ പരിക്ക്

ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകർത്താണ് ചെന്നൈ സൂപ്പർ കിങ്സ് 2023ലെ ഐപിഎൽ കിരീടം...

Read More >>
പി.എസ്.ജി ഗോൾ കീപ്പറുടെ നില അതീവ ഗുരുതരമായി തുടരുന്നു; ഹൃദയഭേദക കുറിപ്പുമായി താരത്തിന്‍റെ ഭാര്യ

May 31, 2023 02:10 PM

പി.എസ്.ജി ഗോൾ കീപ്പറുടെ നില അതീവ ഗുരുതരമായി തുടരുന്നു; ഹൃദയഭേദക കുറിപ്പുമായി താരത്തിന്‍റെ ഭാര്യ

സ്പെയിനിൽ റികോ സഞ്ചരിച്ച കുതിര മറ്റൊരു കുതിരയുമായി കൂട്ടിയിടിച്ച് വീണ താരത്തിന്‍റെ തലക്കാണ്...

Read More >>
ഐപിഎല്‍ ട്രോഫി തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകള്‍ നടത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്

May 31, 2023 11:49 AM

ഐപിഎല്‍ ട്രോഫി തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകള്‍ നടത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്

ക്ഷേത്രത്തിലെ പൂജാരിമാരെ ട്രോഫി ഏല്‍പ്പിച്ചശേഷം പ്രത്യേക പൂജകള്‍ നടന്നു...

Read More >>
മഹീന്ദ്ര സിങ് ധോണി രാഷ്ട്രീയത്തിലിറങ്ങണം- ആനന്ദ് മഹീന്ദ്ര

May 30, 2023 10:39 PM

മഹീന്ദ്ര സിങ് ധോണി രാഷ്ട്രീയത്തിലിറങ്ങണം- ആനന്ദ് മഹീന്ദ്ര

എല്ലാവരേയും പോലെ ധോണി ഒരിക്കൽകൂടി ഐ.പി.എൽ കിരീടം ഉയർത്തിയതിൽ തനിക്കും സ​ന്തോഷമുണ്ടെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ...

Read More >>
ധോണിയുടെ ചെന്നൈയോട് തോൽക്കേണ്ടി വന്ന നിമിഷം- ഹാർദിക് പാണ്ഡ്യയുടെ പ്രതികരണം പുറത്ത്

May 30, 2023 10:16 AM

ധോണിയുടെ ചെന്നൈയോട് തോൽക്കേണ്ടി വന്ന നിമിഷം- ഹാർദിക് പാണ്ഡ്യയുടെ പ്രതികരണം പുറത്ത്

തോൽക്കേണ്ടി വന്നത് ഏറെ ഇഷ്ടപ്പെടുന്ന ധോണിയോടായതിൽ വിഷമമില്ലെന്നും ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദിക്...

Read More >>
Top Stories