കോഴിക്കോട് : പാലക്കാട് ജില്ലയിലെ കൊങ്ങപ്പാടം ഗ്രാമ്രത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റം ദൃശ്യവൽക്കരിച്ച സംഗീത ആൽബം വി ഹേ വേ ഡ്രീം പുറത്തിറങ്ങി.

മാനാഞ്ചിറ ടവർ ഓപ്പൺ സ്ക്രീനിൽ നടന്ന ചടങ്ങിൽ അട്ടപ്പാടിയിൽ നിന്നുള്ള മോഡലും നടിയുമായ അനു പ്രശോഭിനി പ്രകാശന കർമ്മം നിർവ്വഹിച്ചു.
റോട്ടറി ക്ലബ് മിഡ് ടൗൺ പ്രസിഡന്റ് അദീപ് സലീം , സുനിത ജ്യോതി പ്രകാശ്, നിർമ്മാതാവ് സി ഡി സംഗീത ,കെ ഗുരുവായൂരപ്പൻ. , രാജൻ അംബി, ആർ ആതിര ,സുമ കോട്ടൂർ , എം സിനു ദാസ്. എന്നിവർ സംസാരിച്ചു.
2013 ൽ ആരംഭിച്ച പഠന പ്രക്രിയയിലൂടെ 34 ഓളം കുടുംബങ്ങൾ താമസിക്കുന്ന വീടുകളിലെത്തി പഠന വിഷയങ്ങളിൽ മാർഗ നിർദേശങ്ങളും പഠിപ്പിക്കുകയും ചെയ്ത് വലിയ മുന്നേറ്റമാണ് സി ഡി സജിത്ത് കുമാറും സംഘവും നടത്തിയത്.
സംവിധാനം സി ഡി സജിത്ത് കുമാർ , ഗാനരചന ഗൗതം ഷാ - സജിത്ത് കുമാർ , ക്യാമറ - എഡിറ്റിംഗ് ത്രീ ആർട്ട് ഫാക്ടറി. എഫ് ആൻ സി യും ക്യാമ്പസ് ഓക്സ് സംയുക്തമായി ഒരുക്കിയ ആൽബത്തിൽ അനുപ്രശോബിനി, ഗണേഷ് കുമാർ, കനവ് സ്കൂൾ വിദ്യാർത്ഥികളും അട്ടപ്പടിയിലെ വിദ്യാർത്ഥികളും അഭിനയിച്ചു.
Kongappadam Education Project Model; Showcased We Have Dream.
