കൊച്ചി: വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ആയുർവേദ ആശുപത്രിയിലെ ജീവനക്കാരൻ സത്യനാണ് മരിച്ചത്. 65 വയസായിരുന്നു. നെടുമ്പാശേരിക്കടുത്ത് കപ്രശേരി സർക്കാർ ആയുർവേദ ആശുപത്രിയിൽ പാർട് ടൈം സ്വീപ്പറായിരുന്നു. വീടിനടുത്തെ കുളത്തിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Old man dead in pool
