പാലക്കാട് : പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്കേറ്റു. മണ്ണാർക്കാട് പറമ്പുള്ളിയിൽ കൊല്ലിയിൽ ജോയ്ക്കാണ് അപകടമുണ്ടായത്.
രാവിലെ 4.30ന് റബർ ടാപ്പിങ്ങിനായി സ്കൂട്ടറിൽ പോകുമ്പോൾ കാട്ടുപന്നി സ്കൂട്ടറിൽ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ഇദ്ദേഹത്തിന് ശരീരമാസകലം സാരമായ പരിക്കേറ്റ് ചികിത്സയിലാണ്.
Tapping worker injured in Palakkad wild boar attack