പാട്ന : ബീഹാറിലെ പാട്‌നയിൽ തെരുവ് നായയെ ബലാത്സംഗം ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുന്നു. ഫുൽവാരി ഷെരീഫിലെ ഫൈസൽ കോളനിയിലാണ് സംഭവം.

മാർച്ച് എട്ടിന് ഹോളി ദിനത്തിലായിരുന്നു സംഭവം. തെരുവ് നായയെ ഒരാൾ ഉപദ്രവിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴാണ് അക്രമത്തെക്കുറിച്ച് പുറംലോകമറിയുന്നത്.
ഇതിനെത്തുടർന്ന് ഫുൽവാരി ഷെരീഫ് പൊലീസ് സ്റ്റേഷനിൽ ഒരു എൻജിഒ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി ആനിമൽ ആക്റ്റ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ഒരു പരാതി ലഭിച്ചിട്ടുണ്ട്.
ഐപിസി, ആനിമൽ ആക്റ്റ് എന്നിവ പ്രകാരം നടപടിയെടുക്കും. വിഷയം അന്വേഷിച്ചു വരികയാണ്. അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് മനീഷ് കുമാർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം പാട്ന പൊലീസ് നടത്തി വരികയാണ്.
Stray dog raped in Patna; CCTV footage of the incident is out
