ചെന്നൈ : തിരുച്ചിറപ്പള്ളിയിൽ വാഹനാപകടത്തിൽ ആറ് മരണം. സേലത്ത് നിന്ന് കുംഭകോണത്തേക്ക് പോയ കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ മൂന്ന് പേർ ചികിത്സയിലാണ്.

സേലം, എടപ്പാടി സ്വദേശികളാണ് മരിച്ചത്. എടപ്പാടി സ്വദേശികളായ മുത്തുസ്വാമി (58) , ആനന്തായി (57), ദാവനശ്രീ (9), തിരുമൂർത്തി (43), സന്തോഷ്കുമാർ (31), മുരുകേശൻ (55) എന്നിവരാണ് മരിച്ചത്.ധനപാൽ , തിരുമുരുകൻ, ശകുന്തള എന്നിവർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
പുൽവാമയിൽ ബസ് മറിഞ്ഞ് നാല് പേർക്ക് ദാരുണാന്ത്യം
ശ്രീനഗർ : ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ബസ് മറിഞ്ഞ് ബിഹാർ സ്വദേശികളായ നാല് പേർ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ശ്രീനഗർ-ജമ്മു ദേശീയപാതയിൽ തെക്കൻ കശ്മീർ ജില്ലയിലെ ബർസൂ മേഖലയിൽ ഇന്നലെയാണ് സംഭവം. ബസ്സിലുണ്ടായിരുന്ന 23 പേരെ വിവിധയിടങ്ങളിലായി അഡ്മിറ്റ് ചെയ്തു. അപകടത്തിൽ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ദു:ഖം രേഖപ്പെടുത്തി.
പരിക്കേറ്റവർക്ക് എല്ലാ സഹായവും ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ മരണപ്പെട്ടവരുടെ കുടുംബങ്ങളുമായി സാധ്യമായ എല്ലാ സഹായവും നൽകുന്നതിനായി ജില്ലാ ഭരണകൂടം ബന്ധപ്പെട്ടുവരികയാണെന്ന് അധികൃതർ അറിയിച്ചു.
കൊല്ലപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചതായി പുൽവാമ ഡെപ്യൂട്ടി കമ്മീഷണർ ബസീർ ഉൾ ഹഖ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 25,000 രൂപയും നിസാര പരിക്കേറ്റവർക്ക് 10,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
പരിക്കേറ്റവരെ ആശുപത്രികളിൽ സന്ദർശിച്ച് ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു. പുൽവാമയിലെയും ശ്രീനഗറിലെയും വിവിധ ആശുപത്രികളിലെ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും പരിക്കേറ്റവർക്ക് സാധ്യമായ ഏറ്റവും മികച്ച ആരോഗ്യ പരിചരണവും നൽകുന്നുണ്ടെന്ന് ഉറപ്പാക്കിയതായും ഡെപ്യൂട്ടി കമ്മീഷണർ കൂട്ടിച്ചേർത്തു.
Car collides with lorry in Tiruchirappalli; Six dead, three seriously injured
