യു.എസില്‍ സബ്സ്ക്രിപ്ഷന്‍ സേവനം ആരംഭിച്ച് മെറ്റ. ഇനിമുതൽ സാധാരണക്കാര്‍ക്കും പണമടച്ച് ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ബ്ലൂടിക്ക് സ്വന്തമാക്കാം. പ്രൊഫൈല്‍ വേരിഫിക്കേഷന്‍ നടത്താൻ ട്വിറ്ററിന്റെ അതേ പാത മെറ്റയും പിന്തുടരുന്നത്.

പണമടച്ച് സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡും സമര്‍പ്പിച്ചാല്‍ ആർക്കും വേണമെങ്കിലും തങ്ങളുടെ ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഐഡിക്ക് നീല ബാഡ്ജ് സ്വന്തമാക്കാം. യുഎസില്‍ ആണ് ഇപ്പോൾ ഈ സേവനം അവതരിപ്പിച്ചിരിക്കുന്നത്. മറ്റു രാജ്യങ്ങളിലും ഈ സേവനം ഉടൻ നടപ്പിലാക്കും എന്ന് മെറ്റാ അറിയിച്ചു.
11.99 ഡോളര്‍ അതായത് 1000 രൂപയോളം ബ്ലൂടിക്ക് സ്വന്തമാക്കാനുള്ള ചെലവ്. ഇനി ഐഒഎസിലേക്കോ ആന്‍ഡ്രോയിഡിലേക്കോ ആണെങ്കില്‍ 14.99 ഡോളര്‍ അതായത് 1300 രൂപയോളമാണ് മാസതുക. ഇക്കാര്യം പ്രസ്താവനയിലൂടെ മെറ്റ തന്നെയാണ് അറിയിച്ചത്.
പരസ്യേതര വരുമാനം കൂട്ടുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഫെബ്രുവരിയിൽ ഇതിനായുള്ള നടപടികൾ തുടങ്ങിയിരുന്നു. വിവിധ മേഖലകളിലെ പ്രമുഖര്‍ക്ക് മാത്രമായിരുന്നു ബ്ലൂടിക്ക് വെരിഫിക്കേഷന്‍ ഉണ്ടായിരുന്നത്. ഇതിനാണ് മാറ്റം വരുന്നത്.
Meta launches subscription service in US
