ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ ആദ്യ പകുതി പിന്നിടുമ്പോൾ ബംഗളൂരു എഫ്.സിയും എ.ടി.കെ മോഹന്‍ ബഗാനും ഓരോ ഗോൾ വീതം അടിച്ച് ഒപ്പത്തിനൊപ്പം.

ആസ്ട്രേലിയൻ താരം ദിമിത്രി പെട്രാറ്റസിന്‍റെ പെനാൽറ്റി ഗോളിലൂടെ എ.ടി.കെയാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. ഇരു ടീമും 45 മിനുറ്റിലും അഞ്ച് മിനുറ്റ് അധികസമയത്തും ഓരോ ഗോള്‍ വീതം അടിച്ചു. ഇരു ഗോളുകളും പെനാല്‍റ്റിയിലൂടെയായിരുന്നു എന്ന പ്രത്യേകതയുണ്ട്.
കിക്കോഫായി 14-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ദിമിത്രി പെട്രാറ്റസ് എടികെയെ മുന്നിലെത്തിച്ചു. പെനാല്‍റ്റി ബോക്‌സില്‍ വച്ച് പന്ത് കൈകൊണ്ട് കൃഷ്‌ണ തടുത്തതിനായിരുന്നു എടികെയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്.
ഇഞ്ചുറിസമയത്താണ് ബെംഗളൂരു എഫ്‌സിയുടെ സമനില ഗോള്‍ വന്നത്. ബിഎഫ്‌സിക്ക് പെനാല്‍റ്റി ലഭിച്ചപ്പോള്‍ കിക്കെടുത്ത സുനില്‍ ഛേത്രി അനായാസം പന്ത് വലയിലെത്തിക്കുകയായിരുന്നു.
ISL Final; Petratus and Chhetri scored the penalty
