പത്തനംതിട്ട : കോൺഗ്രസ് ജാഥയ്ക്ക് നേരെ മുട്ടയെറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ. വലഞ്ചുഴിയിൽ ഹാഥ് സെ ഹാഥ് യാത്രയ്ക്ക് നേരെ ഡി സി സി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ മുട്ടയേറ്.
നഗരസഭ കൗൺസിലർ കൂടിയായ എം സി ഷെരീഫിനെ നേതൃത്വത്തിലാണ് കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ എഐസിസി സെക്രട്ടറി എന്നിവർ പങ്കെടുത്ത ജാഥയ്ക്ക് നേരെ മുട്ടയും കല്ലും എറിഞ്ഞത്. ജാഥയുടെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡിൽ ഷെരീഫിന്റെ ചിത്രം ഉൾപ്പെടുത്തിയില്ല എന്ന് ആരോപിച്ചായിരുന്നു മുട്ടയേറ്.
എം എം നസീറിന്റെ കാറിന് നേരെയും കല്ലേറുണ്ടായി.മദ്യപിച്ച് ശേഷമാണ് ഒരു സംഘം ആളുകൾ ജാഥയ്ക്ക് നേരെ ആക്രമം കാട്ടിയതെന്ന് കെപിസിസി ജനറൽ സെക്രട്ടറി പറഞ്ഞു സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ കെപിസിസി പ്രസിഡണ്ട് നിർദ്ദേശം നൽകിയതായി കെപിസിസി ജനറൽ സെക്രട്ടറി അറിയിച്ചു.
കാറിന് ഉൾപ്പെടെ കല്ലേറുണ്ടായ സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്നും നസീർ പറഞ്ഞു.ഡിസിസി വൈസ് പ്രസിഡണ്ട് എ സുരേഷ് കുമാറിനെ നേതൃത്വത്തിലാണ് ആറന്മുള മണ്ഡലത്തിലെ കോൺഗ്രസ് ജാഥ ആരംഭിച്ചത്.
Congress workers threw eggs at the Congress procession