മുംബൈ : പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ അഞ്ച് തുടര്‍ തോല്‍വികള്‍ക്ക് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യ ജയം. സീസണിലെ ആറാം മത്സരത്തില്‍ ആര്‍സിബി അഞ്ച് വിക്കറ്റിന്‍റെ ത്രില്ലര്‍ വിജയമാണ് സ്വന്തമാക്കിയത്.

യുപി വാരിയേഴ്‌സിനെ 135 റണ്‍സില്‍ പുറത്താക്കിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 18 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ ജയത്തിലെത്തുകയായിരുന്നു.
മധ്യനിര ബാറ്റര്‍ കനിക അഹൂജ 30 പന്തില്‍ 46 റണ്‍സ് നേടിയപ്പോള്‍ ബൗളിംഗില്‍ 16 റണ്‍സിന് മൂന്ന് വിക്കറ്റുമായി എലിസ് പെറിയും ബാംഗ്ലൂരിനായി തിളങ്ങി. കനിക പുറത്തായ ശേഷം ആഞ്ഞടിച്ച റിച്ച ഘോഷാണ് മത്സരം ബാംഗ്ലൂരിന് അനുകൂലമായി ഫിനിഷ് ചെയ്‌തത്.
First win for Royal Challengers Bangalore in the first Women's Premier League
