ഭൂട്ടാൻ സഞ്ചരിക്കുന്ന വിനോദയാത്രികർക്ക് ഇനി കുറഞ്ഞ ചെലവിൽ സ്വർണം വാങ്ങാം. ഇന്ത്യൻ ടൂറിസ്റ്റുകളെ ആകർഷിക്കാനാണ് ഭൂട്ടാന്റെ ഈ നീക്കം. സസ്‌റ്റൈനബിൾ ഡെവലെപ്മെന്റ് ഫീ അടക്കുന്നവർക്ക് ഫ്യൂൻഷോലിംഗിലും തിംഫുവിലും നിന്ന് ഡ്യൂട്ടി ഫ്രീ സ്വർണം വാങ്ങാം.

2023 ഫെബ്രുവരി 25 വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയിൽ 10 ഗ്രാം വരുന്ന 24 കാരറ്റ് സ്വർണത്തിന് 57,490 രൂപയാണ് വില. ബൂട്ടണിൽ ഇതേ അളവ് സ്വർണത്തിന്റെ വില 40,286 ഭൂട്ടാനീസ് എൻഗൾട്രം അഥവാ ഭൂട്ടാനീസ് രൂപയാണ്. ഒരു ഭൂട്ടാനീസ് എൻഗൾട്രം ഒരു ഇന്ത്യൻ രൂപക്ക് തുല്യമാണ്. അതിനാൽ, 40,286 രൂപക്ക് തന്നെ ഇന്ത്യക്കാർക്ക് ഭൂട്ടാനിൽ നിന്നും സ്വർണം വാങ്ങാം. ലാഭം 17,204 രൂപ!
ഈ ഒരു ആനുകൂല്യം ലഭിക്കുന്നതിന് ഒരു ദിവസം 1200 രൂപ എന്ന നിരക്കിൽ സസ്‌റ്റൈനബിൾ ഡെവലെപ്മെന്റ് ഫീ അടക്കേണ്ടതുണ്ട്. കൂടാതെ, ഭൂട്ടാനിലെ ടൂറിസം വകുപ്പ് സാക്ഷ്യപ്പെടുത്തിയ ഹോട്ടലിൽ വിനോദസഞ്ചാരികൾ ഒരു രാത്രിയെങ്കിലും താമസിക്കുകയെങ്കിലും വേണം. ഭൂട്ടാൻ ധനമന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ആഡംബര വസ്തുക്കൾ വിൽക്കുന്ന ഡ്യൂട്ടി ഫ്രീ ഔട്ട്‌ലെറ്റുകൾ വഴിയാണ് സ്വർണം വിൽക്കുക.
മാർച്ച് ഒന്ന് മുതൽ ഫ്യൂൻഷോലിംഗിലും തിംഫുവിലും ഡ്യൂട്ടി ഫ്രീ സ്വർണം ലഭ്യമാക്കിയിട്ടുണ്ട്. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്റ്റ് ടാക്സ് ആൻഡ് കസ്റ്റംസിന്റെ നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്, വിദേശത്തു നിന്ന് ഇന്ത്യക്കാരനായ ഒരു പുരുഷന് 50,000 രൂപയുടെ സ്വർണ്ണവും (ഏകദേശം 20 ഗ്രാം) സ്ത്രീക്ക് ഒരു ലക്ഷം രൂപയുടെ സ്വർണ്ണവും (ഏകദേശം 40 ഗ്രാം) നികുതിയില്ലാതെ കൊണ്ടുവരാൻ സാധിക്കും.
Want to buy gold at low cost...? Come, let's go on a tour to Bhutan
