ലഡാക്കിന്റെ ഭംഗി ആസ്വദിക്കാം ; വരൂ ലഡാക്കിലേക്ക് പോകാം

ലഡാക്കിന്റെ ഭംഗി ആസ്വദിക്കാം ; വരൂ ലഡാക്കിലേക്ക് പോകാം
Mar 3, 2023 04:21 PM | By Kavya N

ഇന്ത്യയിലെ സവിശേഷകരമായ ഭൂപ്രകൃതിയും സംസ്‌കാരവും നിറഞ്ഞയിടമാണ് ലഡാക്ക്. രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ലേ, കാര്‍ഗില്‍ എന്നീ രണ്ട് ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന ഈ കേന്ദ്രഭരണപ്രദേശം കുണ്‍ലൂണ്‍ മലനിരകള്‍ക്കും ഹിമാലയന്‍ പര്‍വ്വതനിരകള്‍ക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. ലിറ്റില്‍ തിബറ്റ് എന്ന് വിളിക്കുന്ന ഈ പ്രദേശത്തിന് തിബറ്റന്‍ സംസ്‌കാരത്തിന്റെ ശക്തമായ സ്വാധീനമുണ്ട്.

ലഡാക്ക് യാത്ര എന്ന് കേട്ടാല്‍ തന്നെ ഒരു ആവേശമാണ്. ഇത് ഭൂപ്രകൃതിയാണോ, സാഹസികതയാണോ, സംസ്‌കാരമാണോ അതോ എല്ലാം കൂടിച്ചേര്‍ന്നതാണോ എന്ന സംശയമാണ് .സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ദീര്‍ഘവും ആവേശകരവുമായ റോഡ് യാത്രകളും വെല്ലുവിളി നിറഞ്ഞ ട്രെക്കിംഗും, ഹൈക്കിംഗും ക്യാമ്പിംഗുമൊക്കെ ഇവിടുത്തെ പ്രത്യേകത ആണ് .ഭൂപ്രകൃതിയും ജന്തുജാലങ്ങളെയും ഇഷ്ടപ്പെടുന്നവര്‍ക്ക് മഞ്ഞ് മരുഭൂമികളും കൊടുമുടി ദൃശ്യങ്ങളും തടാക തീരങ്ങളിലെ നക്ഷത്ര രാവുകളും മഞ്ഞുപുലികളുടെ ആവാസകേന്ദ്രങ്ങളും ഒക്കെ ഇവിടെ കാണാം. ഇന്തോ-ആര്യന്‍, തിബറ്റന്‍ വംശജരായ ഇവിടുത്തെ നിവാസികളില്‍ ബഹുഭൂരിപക്ഷവും തിബറ്റന്‍ ബുദ്ധമതം പിന്തുടരുന്നവരാണ്.

ലാമയൂര്‍ ഗോമ്പയിലെ ചാം നൃത്തം

ലഡാക്കി സംസ്‌കാരം അറിയാനുള്ള ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നാണ് ലഡാക്കിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ഗോമ്പ (കോട്ടപോലുള്ള തിബറ്റന്‍ ബുദ്ധാശ്രമം) . ഉത്സവകാലങ്ങളിലെ ചടുലമായ ചാം നൃത്തം ഗംഭീരമായ ഒരു അനുഭവമായിരിക്കും. ബുദ്ധ സന്യാസിമാരാണ് ഈ പരമ്പരാഗത ചാം നൃത്തം ചെയ്യുന്നത്. ദിക്ഷിത് ഗോമ്പയിലെ സാംസ്‌കാരിക ആഘോഷങ്ങള്‍ ലഡാക്കി സാംസ്‌കാരം ഏറെക്കുറെ പൂര്‍ണ്ണമായ അനുഭവം ലഭിക്കാന്‍ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നാണ് ദിക്ഷിത് ഗോമ്പ. ദീക്ഷിത് ഗസ്റ്റര്‍ ഫെസ്റ്റിവല്‍ (ഒക്ടോബര്‍ 24) നഷ്ടപ്പെടുത്തരുത്. പരമ്പരാഗതമായ ലഢാക്കി വസ്ത്രം ധരിച്ച ആളുകള്‍ മുതല്‍ ചാം നൃത്തങ്ങള്‍ വരെയുള്ള ഈ ഉത്സവം, ലഡാക്കി പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും മികച്ച പ്രദര്‍ശനമായിരിക്കും.

പരമ്പരാഗത വസ്ത്രം

ലഡാക്ക് നിവാസികളുടെ ഈ പരമ്പരാഗത വസ്ത്രമാണ് ഗോഞ്ച. പുരുഷന്മാരും സ്ത്രീകളും ഇത് ധരിക്കുന്നു. ഗോഞ്ചകള്‍ കൂടുതലും കമ്പിളി കൊണ്ടുള്ള കോട്ടുകളാണ്. ഇത് ലഡാക്കി സംസ്‌കാരത്തിന്റെ പ്രധാന ഭാഗമാണ്. പരമ്പരാഗത ടിപ്പികള്‍ (തൊപ്പികള്‍), യോഗര്‍, ലോക്പ (പരമ്പരാഗത അലങ്കരിച്ച തൊപ്പികള്‍) എന്നിവയും ഈ വസ്ത്രത്തിന്റെ ഭാഗമാണ്. പഷ്മിന കമ്പിളി കൈകൊണ്ട് നൂല്‍ക്കുന്ന

പഷ്മിന കമ്പിളി

വളരെ സവിശേഷകരമാണ്. പഷ്മിന ആടുകള്‍, യാക്ക്, ചെമ്മിരിയാടുകള്‍ എന്നിവയുടെ രോമങ്ങളില്‍ നിന്നുള്ള കമ്പിളി ഉപയോഗിച്ചുള്ള വസ്ത്രങ്ങള്‍ ലോകപ്രശസ്തമാണ്. ഈ കമ്പിളി ഉപയോഗിച്ചുള്ള വസ്ത്രങ്ങളും കരകൗശല വസ്തുക്കളും ഒക്കെ രസകരമാണ്. പഷ്മിന ആടുകളും യാക്കുകളും ലഡാക്കിലെ ഏറ്റവും സാധാരണമായ കന്നുകാലികളില്‍ ചിലതാണ്. ഗുര്‍-ഗുര്‍ ചായ് ലഡാക്കിലെ പ്രശസ്തമായ ഗുര്‍-ഗുര്‍ ചായ് വെണ്ണ ചേര്‍ത്തതാണ്. ബട്ടര്‍ ടീ എന്നും അറിയപ്പെടുന്ന ഇത് വളരെ പ്രശസ്തമാണ്. ഇത് കൂടാതെ, മൊമോസ്, തുക്പാ, സ്‌കൂ, ചുര്‍പേ, ടിംഗ്മോ, ചാംഗ് ഇങ്ങനെ പ്രാദേശിക ഭക്ഷണങ്ങളും ഇവിടെ ആസ്വദിക്കാം.

Enjoy the beauty of Ladakh; Let's go to Ladakh

Next TV

Related Stories
കുറഞ്ഞ ചെലവിൽ സ്വർണം വാങ്ങണോ...? വരൂ, ഭൂട്ടാനിലേക്ക് വിനോദയാത്ര പോകാം

Mar 4, 2023 06:14 PM

കുറഞ്ഞ ചെലവിൽ സ്വർണം വാങ്ങണോ...? വരൂ, ഭൂട്ടാനിലേക്ക് വിനോദയാത്ര പോകാം

ഭൂട്ടാൻ സഞ്ചരിക്കുന്ന വിനോദയാത്രികർക്ക് ഇനി കുറഞ്ഞ ചെലവിൽ സ്വർണം വാങ്ങാം. ഇന്ത്യൻ ടൂറിസ്റ്റുകളെ ആകർഷിക്കാനാണ് ഭൂട്ടാന്റെ ഈ നീക്കം. സസ്‌റ്റൈനബിൾ...

Read More >>
ഹോളി 'കളറാക്കാം ' ബംഗളൂരുവിന് ചുറ്റുമുള്ള ഓഫ്ബീറ്റ് ഗെറ്റ്‌വേകളിലൂടെ ഒരു യാത്ര ആകാം

Mar 1, 2023 01:52 PM

ഹോളി 'കളറാക്കാം ' ബംഗളൂരുവിന് ചുറ്റുമുള്ള ഓഫ്ബീറ്റ് ഗെറ്റ്‌വേകളിലൂടെ ഒരു യാത്ര ആകാം

ഹോളി 'കളറാക്കാം ' ബംഗളൂരുവിന് ചുറ്റുമുള്ള ഓഫ്ബീറ്റ് ഗെറ്റ്‌വേകളിലൂടെ ഒരു യാത്ര...

Read More >>
അപൂർവ്വ കാഴ്ചകളുടെ ഭണ്ഡാർദര; സഞ്ചാരികളെ അതിശയിപ്പിക്കും മനോഹരയിടം

Feb 27, 2023 02:13 PM

അപൂർവ്വ കാഴ്ചകളുടെ ഭണ്ഡാർദര; സഞ്ചാരികളെ അതിശയിപ്പിക്കും മനോഹരയിടം

അപൂർവ്വ കാഴ്ചകളുടെ ഭണ്ഡാർദര; സഞ്ചാരികളെ അതിശയിപ്പിക്കും...

Read More >>
പള്ളിവാസലും വഗുവരെയിലും ജെക്രാന്ത പൂത്തു ; മൂന്നാറില്‍ വയലറ്റ് വസന്തം കാണാൻ സഞ്ചാരികൾ ഏറെ

Feb 20, 2023 02:41 PM

പള്ളിവാസലും വഗുവരെയിലും ജെക്രാന്ത പൂത്തു ; മൂന്നാറില്‍ വയലറ്റ് വസന്തം കാണാൻ സഞ്ചാരികൾ ഏറെ

പള്ളിവാസലും വഗുവരെയിലും ജെക്രാന്ത പൂത്തു ; മൂന്നാറില്‍ വയലറ്റ് വസന്തം കാണാൻ സഞ്ചാരികൾ...

Read More >>
ഇത് കോഴിക്കോടിന്‍റെ സ്വന്തം മീശപ്പുലിമല; മനോഹരമായ പൊൻകുന്ന് കുന്ന് മലയെ അറിയാം

Feb 5, 2023 11:28 PM

ഇത് കോഴിക്കോടിന്‍റെ സ്വന്തം മീശപ്പുലിമല; മനോഹരമായ പൊൻകുന്ന് കുന്ന് മലയെ അറിയാം

മലയുടെ മുകളിൽ നിന്ന് നോക്കിയാൽ അറബിക്കടലും പശ്ചിമഘട്ട മലനിരകളുമടക്കം...

Read More >>
കോ​ഴി​ക്കോ​ടി​നെ അ​റി​യാ​ൻ സാ​മൂ​തി​രി​യു​ടെ നാ​ട്ടി​ലൂ​ടെ ഒ​രു യാ​ത്ര; ജി​ല്ല ക​ല​ക്ട​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

Feb 2, 2023 01:20 PM

കോ​ഴി​ക്കോ​ടി​നെ അ​റി​യാ​ൻ സാ​മൂ​തി​രി​യു​ടെ നാ​ട്ടി​ലൂ​ടെ ഒ​രു യാ​ത്ര; ജി​ല്ല ക​ല​ക്ട​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

മ​ല​ബാ​റി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ള​രെ​യ​ധി​കം ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള ന​ഗ​ര​മാ​ണ്...

Read More >>
Top Stories


News from Regional Network