ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് ഹോളി. നിറങ്ങളുടെ ഉത്സവത്തില്‍ രാജ്യം ആറാടുമ്പോള്‍ ഹോളി അവധിക്ക് നല്ല കളറ് യാത്രകള്‍ കൂടി നടത്തിയാല്‍ നല്ല വൈബായിരിക്കും. നിങ്ങള്‍ ബംഗളൂരുവില്‍ ബംഗളൂരു നഗരത്തില്‍ നിന്ന് രണ്ട് മൂന്ന് ദിവസത്തെ ഒരു പൊളി ട്രിപ്പിനായി പോകുന്ന ആവേശകരവും മനോഹരവുമായ ചില ഇടങ്ങളാണ് ഇവ.

ബൈലക്കുപ്പെ
ബെംഗളൂരുവില്‍ നിന്ന് ഏകദേശം 220 കിലോമീറ്റര്‍ അകലെയാണ് ബൈലക്കുപ്പ, മൈസൂര്‍ ജില്ലയിലാണ് വരുന്നത്. മനോഹരമായ ഈ പ്രദേശത്തെ ലിറ്റില്‍ തിബറ്റ് എന്നാണ്പറയുന്നത് . തിബറ്റന്‍ അഭയാര്‍ത്ഥികളുടെ ഒരു കേന്ദ്രമാണിവിടം. ഗോള്‍ഡന്‍ ടെമ്പിള്‍ പോലെയുള്ള മനോഹരമായ ചില ബുദ്ധ വിഹാരങ്ങളും തിബറ്റന്‍ ഭക്ഷണശാലകളും സംസ്‌കാരങ്ങളും ഇവിടെ ആസ്വദിക്കാവുന്നതാണ്.
കബിനി
പ്രകൃതിയുടെ വന്യമായ സൗന്ദര്യം ആശ്വദിക്കാന്‍ മെട്രോ നഗരത്തില്‍ നിന്ന് ഏകദേശം 200 കി.മീ അകലെയുള്ള കബനിയിലേക്ക് പോകാം. ട്രെക്കിംഗിനും, ക്യാമ്പിഗിനും ഒക്കെ ഇവിടെ അവസരമുണ്ട്. ജംഗിള്‍ ലോഡ്ജ് പോലെയുള്ള ആശയങ്ങളും ഇവിടെ ആസ്വദിക്കാൻ പറ്റും.
ഗണ്ടിക്കോട്ട
ബംഗളൂരുവില്‍ നിന്ന് 280 കിലോമീറ്റര്‍ അകലെ ആന്ധ്രാപ്രദേശിലാണ് . ഗണ്ടിക്കോട്ട എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. ബംഗളൂരുവില്‍ നിന്നുള്ള ഏറ്റവും മനോഹരമായ റോഡ് യാത്രകളില്‍ ഒന്നാണിത്. ഇന്ത്യയുടെ ഗ്രാന്‍ഡ് കന്യാന്‍ എന്നറിയപ്പെടുന്ന ഗണ്ടിക്കോട്ടയിലെ പെണ്ണാര്‍ നദിതീരത്തുള്ള കോട്ട അതിശയകരമായ ഒരു അനുഭവമാണ് . 1123-ല്‍ ചാലൂക്യ രാജവംശം പണിതതാണ് ഈ കോട്ട.
സാവന്‍ദുര്‍ഗ
ബംഗളൂരുവില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് സാവന്‍ദുര്‍ഗ എന്ന സ്ഥലം . സമുദ്രനിരപ്പില്‍ നിന്ന് 1226 മീറ്റര്‍ വരെ ഉയരത്തിലുള്ള സാവന്‍ദുര്‍ഗ, ഏഷ്യയിലെ ഏറ്റവും വലിയ ഏകശിലാ കുന്നുകളില്‍ ഒന്നാണ് ഇത്. മലമുകളിലേക്ക് ട്രെക്കിംഗിന് അവസരം നല്‍കുന്ന പല പാതകളുമുണ്ട്. ചില പാതകള്‍ അര ദിവസംകൊണ്ട് പൂര്‍ത്തിയാക്കാം. എന്നാൽ മറ്റ് ചിലത് ഒരു പകല്‍ മുഴുവനും വേണ്ടി വന്നേക്കാം.
ഗോകര്‍ണം
നഗരത്തില്‍ 480 കി.മീ അകലെയാണ് ഗോകര്‍ണം സ്ഥിതി ചെയ്യുന്നത്.ഗംഭീരമായ ആമ്പയിന്‍സുകല്‍ നിറഞ്ഞ ബീച്ചുകളാല്‍ സമ്പന്നമാണ് ഗോകര്‍ണം . മികച്ച കഫേകളും ഭക്ഷണശാലകളുമൊക്കയായി ഈ തീരപ്രദേശം മനോഹരമാണ് . ഗോകര്‍ണ ബീച്ച്, ഓം ബീച്ച്, ഹാഫ് മൂണ്‍ ബീച്ച്, പാരഡൈസ് ബീച്ച്, സ്‌മോള്‍ ഹെല്‍ ബീച്ച് ഇങ്ങനെ പത്തിലധികം ബീച്ചുകള്‍ ഈ പ്രദേശത്തുണ്ട്.
നന്ദി ഹില്‍സ്
ബംഗളൂരുവിന് ചുറ്റുമുള്ള ഏറ്റവും ഇഷ്ടപ്പെട്ട ഗെറ്റ് എവേകളില്‍ ഒന്നാണ് നന്ദി ഹില്‍സ്. ഏകദേശം 60 കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശം നഗവാസികളുടെ പതിവ് താവളമാണ്. നന്ദി ഹില്‍സിന് സമീപത്തുള്ള മുന്തിരിന്തോട്ടങ്ങളും വൈന്‍യാര്‍ഡുകളും സന്ദര്‍ശിക്കാവുന്നതാണ്. ഗ്രോവര്‍ സാംമ്പ പോലുള്ള വൈന്‍ യാര്‍ഡുകളിലെ വൈന്‍ ടൂറുകള്‍ ആവേശകരമായിരിക്കും. ഹോളി അവധികളില്‍ സന്ദര്‍ശിക്കാവുന്ന ഒരു മികച്ച പ്രദേശമാണ് നന്ദി ഹില്‍സ്.
Holi 'Kalrakam' can be a journey through the offbeat getaways around Bengaluru
