താനെ : തെരുവ് നായയെ യുവാവ് ക്രൂരമായി ബലാത്സംഗത്തിനിരയാക്കുന്ന വീഡിയോ പ്രചരിക്കുന്നു. താനെ ജില്ലയിലെ ഉല്ലാസ്നഗർ മേഖലയിലാണ് സംഭവം.

നഗരത്തിലെ ഗെയ്‌ക്‌വാദ് പാഡക്ക് സമീപം തെരുവ് നായയെ ഒരാൾ ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രവീൺ താംബെ എന്നയാളാണ് പ്രതി എന്ന് വൈകാതെ തിരിച്ചറിഞ്ഞു.
ഇയാൾക്കെതിരെ ഉല്ലാസ് നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മുംബൈയിൽ തെരുവുനായകൾക്കായി പ്രവർത്തിക്കുന്ന സംഘടന പരാതിയുമായി രംഗത്തെത്തുകയായിരുന്നു.
യുവാവിന്റെ വിലാസം സഹിതം സംഘടന സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇതേതുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതി ഒളിവിലാണ്.
Stray dog brutally raped video goes viral; The young man is on the run
