പശുവിനെച്ചൊല്ലി തർക്കം; അമ്മാവനെ മരുമകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി

പശുവിനെച്ചൊല്ലി തർക്കം; അമ്മാവനെ മരുമകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി
Feb 5, 2023 11:54 AM | By Vyshnavy Rajan

ത്തർപ്രദേശിൽ പശുവിനെച്ചൊല്ലി നടന്ന തർക്കത്തിൽ അമ്മാവനെ മരുമകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതു.

അംരോഹ ജില്ലയിലെ ഹസൻപൂരിലെ ദൗലത്പൂർ കുടി ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. ജഹാൻ സ്വദേശിയായ വിജേന്ദറും അനന്തരവൻ സോനുവുമായി പശുവിനെച്ചൊല്ലി തർക്കം നടന്നു.

തർക്കം രൂക്ഷമായതോടെ സോനുവും കൂട്ടാളികളും ചേർന്ന് അമ്മാവനായ വിജേന്ദറിനെ ക്രൂരമായി മർദിച്ചു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹം മരിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. നിയമനടപടികൾ പുരോഗമിക്കുകയാണെന്നും കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം മറ്റ് പ്രതികളെ പിടികൂടുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

A dispute over a cow; The uncle was killed by his nephew and his friends

Next TV

Related Stories
Top Stories