പത്തനംതിട്ട : കുന്നന്താനത്ത് സിപിഎം ലോക്കൽ സെക്രട്ടറി കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ചതായി പരാതി. ലോക്കൽ സെക്രട്ടറി എസ്വി സുബിനാണ് കോൺഗ്രസ് പ്രവർത്തകനായ അരുൺ ബാബുവിനെ മർദ്ദിച്ചത്.

പാലയ്ക്കൽ തകിടി ഗവ. സെന്റ് മേരിസ് ഹൈസ്കൂൾ നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. മർദ്ദനമേറ്റ അരുൺ ബാബു പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
സുബിൻ അരുണിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. എന്നാൽ അരുൺ ബാബു ആണ് ആദ്യം മർദിച്ചതെന്ന് എസ് വി സുബിൻ ആരോപിച്ചു.
Complaint that CPM local secretary beat up Congress worker
